ഡൽഹിക്ക് പിന്നാലെ തമിഴ്നാട്ടിലും പൊതുവിടങ്ങളില്‍ മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി; മാസ്ക് ധരിയ്ക്കാത്തവരില്‍ നിന്നും 500 രൂപ പിഴ ഈടാക്കും
ചെന്നൈ: മദ്രാസ് ഐഐടിയില്‍ കൊവിഡ് വ്യാപനം കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ പൊതുവിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി.
മാസ്ക് ധരിയ്ക്കാത്തവരില്‍ നിന്നും 500 രൂപ പിഴ ഈടാക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണന്‍ പറഞ്ഞു.
രണ്ട് ദിവസത്തിനകം ഒരു അധ്യാപകന്‍ ഉള്‍പ്പെടെ 30 പേര്‍ക്കാണ് ഐഐടിയില്‍ രോഗം സ്ഥിരീകരിച്ചത്. ഇവരെ തരമണിയിലുള്ള ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്. സമ്ബര്‍ക്കത്തിലുള്ളവരും രോഗലക്ഷണങ്ങള്‍ ഉള്ളവരും ക്വാറന്‍റീനിലാ
ണ്.