ദില്ലി: രാജ്യത്തെ ന്യൂനപക്ഷങ്ങള്ക്കെതിരായ അതിക്രമങ്ങള്‍ ശക്തമാവുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പുമായി മുന്‍ ആര്‍ ബി ഐ ഗവര്‍ണ്ണര്‍ രഘുറാം രാജന്‍.
രാജ്യത്തിന്റെ 'ന്യൂനപക്ഷ വിരുദ്ധ' പ്രതിച്ഛായ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വിപണി നഷ്ടപ്പെടാനും വിദേശ സര്‍ക്കാരുകള്‍ രാഷ്ട്രത്തെ വിശ്വസനീയമല്ലാത്ത പങ്കാളിയായ രാജ്യമായി കണക്കാക്കാനും ഇടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ജനാധിപത്യം, മതേതരത്വം തുടങ്ങിയ മൂല്യങ്ങളാണ് ഇന്ത്യയുടേത്. എന്നാല്‍ നിലവിലെ ഈയ യുദ്ധത്തിലൂടെ നഷ്ടം നമുക്കായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ ദില്ലിയില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്രയെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ,ജഹാംഗീര്‍പുരിയിലെ പള്ളിക്ക് സമീപമുള്ള നിരവധി കെട്ടിടങ്ങള്‍ ബുള്‍ഡോസറുകള്‍ വെച്ച് തകര്‍ത്ത സംഭവം രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നതിനിടയിലാണ് മുന്‍ ആര്‍ ബി ഐ ഗവര്‍ണ്ണറുടെ പ്രതികരണം.
"നമ്മുടെ എല്ലാ പൗരന്മാരോടും മാന്യമായി പെരുമാറുന്ന ഒരു ജനാധിപത്യ രാജ്യമായി നമ്മളെ കാണുന്നുവെങ്കില്‍, താരതമ്യേന ദരിദ്രമായ ഈ രാജ്യത്തിന് കൂടുതല്‍ സഹായമനസ്തക ലഭ്യമാക്കുന്നതിന് ഇടയാക്കും. നമ്മുടെ മൂല്യങ്ങള്‍ മനസ്സിലാക്കുന്ന വിദേശ ഉപഭോക്താക്കള്‍ നമ്മുടെ ഉത്പന്നം കൂടുതല്‍ വാങ്ങിക്കുന്നതിന് ഇത് വഴിവെക്കും''- രഘുറാം രാജന്‍ പറഞ്ഞു.
ആരെ സംരക്ഷിക്കണമെന്നത് ഉപഭോക്താക്കള്‍ മാത്രമല്ല, അന്താരാഷ്ട്ര ബന്ധങ്ങളിലെ ഊഷ്മളതയും ഇത്തരം കാര്യങ്ങളാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു രാജ്യം "വിശ്വസനീയമായ പങ്കാളി" ആണോ അല്ലയോ എന്ന് സര്‍ക്കാരുകള്‍ വിളിക്കുന്നത് ആ രാജ്യത്തെ ന്യൂനപക്ഷങ്ങളെ അവര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശ്രീ ലങ്കയിൽ മുസ്ലിങ്ങൾക്കും തമിഴ് ന്യൂന പക്ഷങ്ങൾക്കെതിരായി വികാരമുയെർത്തിയും വിദേശ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയും അധികാരത്തിലേറി അധിക കാലം കഴിയും മെമ്പേ ശ്രീലങ്കയിലെ സമ്പത്ത് വ്യവസ്‌ഥ തകർന്നത് വ്യാപക ചർച്ചകൾക്ക് വിധേയമാ യിരുന്നു,
ഉയിഗറുകളെയും ഒരു പരിധിവരെ ടിബറ്റന്‍കാരെയും കൈകാര്യം ചെയ്യുന്നതിനാലാണ് ചൈന ഇത്തരം പ്രതിച്ഛായ പ്രശ്‌നങ്ങള്‍ നേരിടുന്നത്. റഷ്യന്‍ അധിനിവേശത്തിനിടയില്‍ ഉക്രെയ്‌ന് വലിയ പിന്തുണ ലഭിച്ചു. പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി ജനാധിപത്യ ആശയങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന ബോധ്യമാണ് അതിന് കാരണമായത്. ഇത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.
സേവന മേഖലയിലെ കയറ്റുമതി ഇന്ത്യക്കാര്‍ക്ക് വലിയ അവസരമാണ് നല്‍കുന്നത്. കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന അവസരങ്ങളിലൊന്ന് മെഡിക്കല്‍ മേഖലയിലാണ്. എന്നാല്‍ ഡാറ്റ സുരക്ഷയും സ്വകാര്യത ആശങ്കകളും നിലനില്‍ക്കുന്ന ഒരു രാജ്യത്തെ സംബന്ധിച്ച ഇതെല്ലാം വെല്ലുവിളി നിറഞ്ഞ ഒരു കാര്യമായിരിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷന്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അല്ലെങ്കില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എസ്ബിഐ) തുടങ്ങിയ ഭരണഘടനാ അധികാര കേന്ദ്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവത്തെ ഇല്ലാതാക്കുമെന്നും അ
ദ്ദേഹം പറഞ്ഞു.