ഇനി കാറ്റടിച്ചാല്‍ വൈദ്യുതി പോകില്ല, മീപ്പുഗുരി-ബട്ടംപാറ പ്രദേശത്തെ 1.5 കിലോമീറ്റര്‍ വരുന്ന ലൈന്‍,അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ സംവിധാനത്തിലേക്ക്

 കാസര്‍കോട്: ചെറിയ കാറ്റടിച്ചാല്‍ തന്നെ വൈദ്യുതി തടസ്സപ്പെടുന്ന മീപ്പുഗുരി-ബട്ടംപാറ പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് പരിഹാരമാവുന്നു. 1.5 കിലോമീറ്റര്‍ വരുന്ന ലൈന്‍ അണ്ടര്‍ ഗ്രൗണ്ട് (യു.ജി) കേബിള്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് കലക്ടറേറ്റില്‍ ഇന്ന് രാവിലെ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഇക്കാര്യത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടറേയും വൈദ്യുതി വകുപ്പ് അധികൃതരേയും ബന്ധപ്പെട്ടിരുന്നു.

33 കെ.വി ഫീഡര്‍ ലൈനിലെ തകരാറാണ് അടിക്കടിയുള്ള തകരാറിന് കാരണമാകുന്നത്. നിലവില്‍ മുകളിലൂടെയുള്ള ഒ.എച്ച് ലൈന്‍ വഴിയാണ് ഈ ഭാഗത്ത് വൈദ്യുതി എത്തിക്കുന്നത്. കാറ്റത്ത് മരശിഖരങ്ങള്‍ ലൈനില്‍ വീണ് വൈദ്യുതി മുടക്കം പതിവാണ്. രാത്രി കാലങ്ങളില്‍ തകരാറ് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു.

ഏപ്രില്‍ ഒമ്പതിന് രാത്രി 9.10ന് പോയ വൈദ്യുതി പുനഃസ്ഥാപിച്ചത് പിറ്റേദിവസമാണ്. വിദ്യാനഗര്‍-പാറക്കട്ട വരെയുള്ള 2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലൈനിലും സമാന പരാതിയുണ്ട്.

യു.ജി കേബിള്‍ സ്ഥാപിക്കുന്നതിലൂടെ ജനങ്ങളുടെ ദുരിതത്തിന് ഒരുപരിധിവരെ പരിഹാരമാവുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. 2.5 കോടി രൂപ ചെലവിലാണ് യു.ജി കേബിളുകള്‍ സ്ഥാപിക്കുക.

യോഗത്തില്‍ എം.എല്‍.എയെ കൂടാതെ കെ.എസ്.ഇ.ബി. ചീഫ് എഞ്ചിനിയര്‍ (ഡിസ്ട്രിബ്യൂഷന്‍) ജയകൃഷ്ണ, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (ട്രാന്‍സ്മിഷന്‍) പ്രദീപ്, കാസര്‍കോട് നഗരസഭാ സെക്രട്ടറി എസ്. ബിജു എന്നിവരും സന്നിഹിതരായിരുന്നു


.

Previous Post Next Post
Kasaragod Today
Kasaragod Today

Artic