പാലക്കാട്:
പാലക്കാട്ട് ജുമാനമസ്കാരം കഴിഞ്ഞു മടങ്ങി വരുകയായിരുന്ന എ സ്ഡി പി ഐ പ്രവർത്തകൻ ആർ എസ് എസ് പ്രവർത്തകരുടെ വെട്ടേറ്റു മരിച്ചു, സുബൈർ പാറ എന്ന യുവവാണ് കൊല്ലപ്പെട്ടത്
ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് കൊലപാതകം നടന്നത്. കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ജുമുഅ നിസ്കരിച്ചു പുറത്തിറങ്ങി വരുമ്പോൾ കാറിടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പോപുലർ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാ പ്രസിഡൻ്റായിരുന്നു, ബാപ്പയുമായി ബൈക്കിൽ വീട്ടിലേയ്ക്ക് പോകവെ രണ്ട് കാറിലായി വന്ന ആർഎസ്എസ് പ്രവർത്തകർ ബൈക്ക് ഇടിച്ച് വീഴ്ത്തി സുബൈറിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെറ്റിരുന്നു,
കൂടെ ബൈക്കിൽ യാത്രചെയ്തിരുന്ന ബാപ്പക്ക് ബൈക്കിൽ നിന്നും വീണു പരിക്കേറ്റിട്ടുണ്ട്. പാലക്കാട് കസബ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.