മസ്‍കത്ത്: ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരണ സംഖ്യ 13 ആയി. അവിശിഷ്‍ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തുകയായിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്‍ചയായിരുന്നു ഒമാനിലെ അല്‍ ദാഹിറ ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന അല്‍ ആരിദ് പ്രദേശത്ത് അപകടമുണ്ടായത്.
ജോലി സ്ഥലത്ത് തൊഴിലാളികള്‍ക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 11 മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇനിയും കണ്ടെത്താനുള്ള ഒരാള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. യന്ത്ര സംവിധാനങ്ങളുടെ സഹായത്തോടെ ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചിരുന്നു. ആകെ 14 പേരായിരുന്നു പാറ ഇടിഞ്ഞുവീണ അവശിഷ്‍ടങ്ങളില്‍ കുടുങ്ങിയത്. ആദ്യ ദിവസം തന്നെ പരിക്കുകളോടെ അഞ്ച് പേരെ രക്ഷിക്കാനും സാധിച്ചിരുന്നു.
ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരണം 13 ആയി
mynews
0