പൗരത്വ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പു പാലിക്കപ്പെട്ടില്ല, കാസർകോട് പോലീസ് എടുത്ത കേസിൽ കോടതിയിൽ പിഴ അടച്ചു

കാസര്‍കോട്: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് കോടതി പിഴ ചുമത്തി. പൗരത്വനിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ ഉപരോധിച്ചിരുന്നു. കാസര്‍കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2019 ഡിസംബര്‍ 24ന് കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധിച്ച കേസിലാണ് പിഴ ചുമത്തിയത്. ഈ സമരത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് ചുമത്തിയ കേസില്‍ പ്രതികള്‍ക്ക്, ഒരാള്‍ക്ക് 2600 രൂപ വീതം മൊത്തം 39,000 രൂപയാണ് പിഴ വിധിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്‍റ് അഷ്റഫ് എടനീര്‍, ജില്ല പ്രസിഡന്‍റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.ഡി. കബീര്‍, യൂസുഫ് ഉളുവാര്‍, ജില്ല വൈസ് പ്രസിഡന്‍റ് എം.എ. നജീബ്, ഹാഷിം ബംബ്രാണി, ബഷീര്‍ കടവത്ത്, ഖലീല്‍ കൊല്ലമ്ബാടി, ജലീല്‍ തുരുത്തി, ബി. അഷ്റഫ്, ഷാനി നെല്ലിക്കട്ട, പി.എം. അന്‍വര്‍, സലീം ചെര്‍ക്കള, പി.എച്ച്‌. മുനീര്‍ എന്നിവര്‍ക്കാണ് പിഴ ചുമത്തിയത്. പൗരത്വ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്ബ് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today