സുബൈര്‍ കൊലപാതകം: അന്വേഷണം സക്കീറിനെ വെട്ടിയ കേസിലെ പ്രതികളിലേക്ക്

പാലക്കാട്: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം മറ്റൊരു കേസിലെ പ്രതികളിലേക്ക്. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സക്കീറിനെ വെട്ടിയ കേസിലെ പ്രതികളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഈ കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ ഒരു മാസം മുന്‍പാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. സുദര്‍ശന്‍, ശ്രീജിത്ത്, ഷൈജു എന്നിവരുള്‍പ്പെടെ അഞ്ച് പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. 2021 നവംബറില്‍ കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ പകപോക്കലാണ് സുബൈറിന്റെ കൊലപാതകമെന്നും രാഷ്ട്രീയ കൊലപാതകമാണ് എലപ്പുള്ളിയില്‍ നടന്നതെന്നുമാണ് എഫ്.ഐ.ആര്‍. കേസില്‍ പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം. മൂന്ന് സിഐമാര്‍ ഉള്‍പ്പെട്ടതാണ് സംഘം.
കൊലക്കേസ് പ്രതികൾക്ക് രക്ഷപെടാൻ കാർ വാടകക്ക്‌ എടുത്തത്‌ സുബൈറിന്റെ അയൽവാസിയായബിജെപി പ്രവർത്തകൻ രമേശ് . രമേശ്‌ നല്ല മാന്യമായ പെരുമാറ്റമാണ് എന്നും അത് കൊണ്ടാണ് കാർ നൽകിയത് എന്നും കാറുടമ അലിയാർ പറയുന്നു,
. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തില്‍ സംഭവിച്ചത് പോലെ ഇനിയും ഒരു പകപോക്കലോ അക്രമസംഭവമോ ഉണ്ടാകാതിരിക്കാന്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ സുരക്ഷാ ക്രമീകരണമൊരുക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നിര്‍ദേശം കൈമാറിയിട്ടുണ്ട്. അതേസമയം കൊലപാതകി സംഘം ഉപയോഗിച്ച കാറുകളിലൊന്ന് സഞ്ജിത്തിന്റെ പേരിലുള്ളതാണെന്ന് ഭാര്യ അര്‍ഷികയും സ്ഥിരീകരിച്ചു. മാനസികമായ ബുദ്ധിമുട്ടുകളില്‍ നിന്ന് മുക്തയായി വരുമ്ബോഴാണ് പുതിയ പ്രശ്നങ്ങളെന്നും അര്‍ഷിക പറഞ്ഞു. സഞ്ജിത്തിന്റെ വാഹനമാണെന്ന്അ അച്ഛൻ അറുമുഖനും പറഞ്ഞു 
Previous Post Next Post
Kasaragod Today
Kasaragod Today