ആത്മഹത്യയും ഹൃദയാഘാതവും, ഗൾഫിൽ മരിക്കുന്ന പ്രവാസികളുടെ എണ്ണം വർദ്ധിക്കുന്നു,ഏറെ ഗൗരവ തരമെന്ന് വിദേശകാര്യ മന്ത്രാലയം

 യുഎഇ : ഗള്‍ഫില്‍ ജോലി ചെയ്യുന്നവരില്‍ പെട്ടെന്ന് മരണത്തിനു കീഴടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം ക്രമതീതമായി വര്‍ധിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.


യു.എ.ഇ, കുവൈറ്റ്, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, ബഹറിന്‍ എന്നീ രാജ്യങ്ങളിലെ കണക്കാണു മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.


35 ലക്ഷം ഇന്ത്യന്‍ വംശജര്‍ ജോലി നോക്കുന്ന യു.എ.ഇയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഓരോ ദിവസവും അഞ്ച് ഇന്ത്യക്കാര്‍ വീതമാണ് മരണമടയുന്നത്. 2020ല്‍ 2454 പേരും 2021ല്‍ 2714 പേരുമാണ് മരിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ മാത്രം ഉണ്ടായ മരണങ്ങള്‍ 193 ആണ് .


ഖത്തറില്‍ 2020ല്‍ 385 ഇന്ത്യക്കാരാണ് മരിച്ചതെങ്കില്‍ 2021ല്‍ അത് 420 ആയി. ഒമാനില്‍ അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യക്കാരുടെ മരണം ഇരട്ടിയായി. 2017ല്‍ ഒരു വര്‍ഷം 495 ഇന്ത്യക്കാര്‍ മരിച്ചെങ്കില്‍ 2021ല്‍ 913 പേര്‍ മരിച്ചു. 2020ല്‍ ഇത് 630 ആയിരുന്നു.


ബഹറിനില്‍ 2020ല്‍ 303 ഇന്ത്യക്കാര്‍ മരിച്ചപ്പോള്‍ 2021ല്‍ 352 ആയി മരിച്ചവരുടെ എണ്ണം.

26 ലക്ഷത്തോളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സൗദിയില്‍ 2020ല്‍ 3723 ഇന്ത്യക്കാരാണ് മരിച്ചത്. 2021ല്‍ സൗദിയിലെ മാത്രം മരണനിരക്ക് അല്‍പ്പം കുറവാണ്. 2328 പേരാണ് മരിച്ചത്.


10 ലക്ഷം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന കുവൈറ്റില്‍ 2017 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ 700 പേരില്‍ താഴെയാണ് മരിച്ചിരുന്നത്. എന്നാല്‍ 2019ല്‍ ഇത് ഇരട്ടിയാവുകയും 2020ല്‍ 1279 പേര്‍ മരിക്കുകയും ചെയ്തു. 2021ല്‍ മരിച്ചവരുടെ എണ്ണം 1201 ആണ്.


മിക്കവരുടെയും മരണകാരണം ഹൃദ്രോഗവും. അപകടമരണങ്ങളും സാധാരണയാണെന്ന് 2018ലെ ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് കമ്മ്യൂണിറ്റി മെഡിസിന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.


കുവൈറ്റില്‍ മരണമടയുന്നവര്‍ ഏറെയും ഹൃദ്രോഗം മൂലമാണെന്ന് ഇക്കാര്യത്തിലെ കുവൈത്തില്‍ നിന്നുള്ള വിദഗ്ധനായ മോഹന്‍ദാസ് എം. കമ്മത്ത് പറയുന്നു. കുവൈത്തില്‍ ഇന്ത്യക്കാരുടെ മരണസംഖ്യ കൂടുന്നത് ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.


ജീവിതശൈലിയും മോശം ജോലി സാഹചര്യവും ശാരീരികവും മാനസികവുമായ സംഘര്‍ഷവും ആരോഗ്യപരമായ ധാരണ ഇല്ലാത്തതുമാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. അതേസമയം കടബാധ്യതയും മാനസികസംഘര്‍ഷവുമാണ് മരണനിരക്ക് ഉയരാന്‍ കാരണമെന്ന് ഈ രംഗത്തെ മറ്റൊരു വിദഗ്ധന്‍ പറയുന്നു.


വിദേശങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പുര്‍ണ സംരക്ഷണമാണ് നല്‍കുന്നതെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രാലയങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വിദേശങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പുര്‍ണ സംരക്ഷണം നല്‍കുമെന്ന് വിദേശകാര്യമന്ത്രി ഇന്ത്യന്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ അറിയിച്ചു.


വിവിധ രാജ്യങ്ങളില്‍ ആത്മഹത്യ ചെയ്തവരെക്കുറിച്ചുള്ള കണക്കുകള്‍ സംബന്ധിച്ച്‌ ഡാനിഷ് അലി എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി പ്രവാസികള്‍ക്കേര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ വിശദീകരിച്ചത്. 2014 മുതല്‍ 4005 ഇന്ത്യക്കാര്‍ വിദേശരാജ്യങ്ങളില്‍ ആത്മഹത്യ ചെയ്തു. ആത്മഹത്യകളില്‍ ഏറെയും വ്യക്തിപരവും കുടുംബപരവുമായുള്ള കാരണങ്ങള്‍ കൊണ്ടാണ്.


വിദേശത്തു ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കായി നിരവധി ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിദേശത്തുള്ള പൗരന്‍മാരുടെ ക്ഷേമത്തിനായി രൂപീകരിച്ച പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര (പി.ബി.എസ്.കെ.)വഴി സഹായങ്ങള്‍ ആവശ്യമെങ്കില്‍ ലഭ്യമാക്കും.


ആത്മഹത്യ, റോഡപകടം എന്നിവ മൂലമുള്ള മരണങ്ങള്‍ തടയാന്‍ ലേബര്‍ ക്യാമ്ബുകള്‍ കേന്ദ്രീകരിച്ച്‌ ബോധവത്കരണ ക്യാമ്ബുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യക്കാര്‍ വിദേശത്തു നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ സമീപിക്കാമെന്നും മന്ത്രി പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ അറിയിച്ചു.


ഇന്ത്യന്‍ സംഘം ഇന്ത്യന്‍ സമൂഹ്യ ക്ഷേമം, തൊഴിലാളി ക്ഷേമം എന്നിങ്ങനെ രണ്ടു തലങ്ങളിലാണു പ്രവര്‍ത്തിക്കുന്നത്. ഇതു കൂടാതെ സര്‍ക്കാരിന്റെ ഒരു പോര്‍ട്ടലും പ്രവര്‍ത്തിക്കുന്നു. ‘മഡാഡ്'(madad) എന്ന പോര്‍ട്ടലില്‍ ഇന്ത്യക്കാര്‍ക്കു തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാം.


ഈ പോര്‍ട്ടല്‍ എല്ലാദിവസവും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വ്യത്യസ്ഥ തലങ്ങളില്‍ നിരീക്ഷിക്കും. വിദേശത്തെ ഇന്ത്യക്കാര്‍ക്ക് വലിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു. ഇതു കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈനും ടോള്‍ ഫ്രീ നമ്ബറുമുണ്ട്. പരാതികള്‍ പറയാന്‍ ‘ഓപ്പണ്‍ ഹൗസ്’ സംവിധാനവുമുണ്ട്. യോഗ പോലുള്ളവ പരിശീലിച്ച്‌ ആരോഗ്യ സംരക്ഷണത്തിനുള്ള സൗകര്യവുമുണ്ട്.


ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്(ഐസിഡബ്ല്യുഎഫ്) എന്ന പേരില്‍ ഇന്ത്യക്കാര്‍ക്കായി സാമ്ബത്തിക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എവിടെയങ്കിലും ഇന്ത്യന്‍ വംശജര്‍ക്കു പ്രശ്‌നം നേരിട്ടാ


ല്‍ ഉടനടി എന്തു സഹായവും എത്ത

Previous Post Next Post
Kasaragod Today
Kasaragod Today