കാസർകോട് നിന്ന് 16 ലക്ഷം രൂപ യുടെ അസംസ്കൃത വസ്തുക്കളും 4 ബൈക്കുകളുമായി ആറംഗ സംഘം മുങ്ങി

കാസർകോട്: കാസർകോട്ട് ആറംഗ ആസ്സാം സ്വദേശികൾ 16 ലക്ഷത്തോളം വിലവരുന്ന പോത്തിൻ്റെ ബോട്ടിയും നാല് മോട്ടോർ ബൈക്കുകളും കവർച്ച ചെയ്ത് മുങ്ങി.കാസർകോട് മജൽ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിൻ്റെ ഗോഡൗണിൽ സൂക്ഷിച്ച 5200 എണ്ണം വരുന്ന ബോട്ടിയും സ്ഥാപനത്തിൻ്റെ നാല് മോട്ടോർ ബൈക്കുകളുമായാണ് ഇതേ സ്ഥാപനത്തിലെ ജീവനക്കാരായ ആസ്സാം സ്വദേശികൾ മുങ്ങിയത്.സ്ഥാപന ഉടമ വയനാട് വടുവം ചാലിലെ അബ്ദുൾ അസീസിൻ്റെ പരാതിയിൽ കാസർകോട് ടൗൺ പോലീസ് കേസെടുത്തു അസറത്ത് അലി, ഷഫീഖുൽ ഖൈറുൽ, മൊഹിൽ ബുൽ, ഉമർ ഫാറൂഖ് എന്ന ബാബു, അഷറഫുൽ ഇസ്ലാം എന്നിവരാണ് പ്രതികൾ. രാത്രിയിലാണ് കവർച്ച ഉടമ രാവിലെയാണ് വിവരമറിഞ്ഞത്. കയറ്റി അയക്കാൻ സൂക്ഷിച്ചു പോത്തിൻ്റെ ബോട്ടിയാണ് കവർച്ച ചെയ്തത്
Previous Post Next Post
Kasaragod Today
Kasaragod Today

Artic