പാലക്കാട് ഇരട്ട കൊലപാതകം: സര്‍വകക്ഷി യോഗത്തില്‍ നിന്ന് ബി.ജെ.പി ഇറങ്ങിപ്പോയി, ഞങ്ങളെ യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന് പോപ്പുലർ ഫ്രണ്ട്

പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ നിന്ന് ബി.ജി.പി ഇറങ്ങിപ്പോയി. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ പാലക്കാട് കലക്ടറേറ്റില്‍ തുടങ്ങിയ യോഗത്തില്‍ നിന്നാണ് ബി.ജെ.പി പ്രതിനിധികള്‍ ഇറങ്ങിപ്പോയത്. കോണ്‍ഫറന്‍സ് ഹാളില്‍ 3.45നാണ് യോഗം ആരംഭിച്ചത്. 15 മിനിട്ടുകള്‍ക്ക് ശേഷം ബി.ജെ.പി പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. സര്‍വകക്ഷിയോഗം പ്രഹസനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പിയുടെ നടപടി. സമാധാന ചര്‍ച്ചകള്‍ക്ക് എതിരല്ലെന്നും എന്നാല്‍, പൊലീസ് നടപടി തൃപ്തികരമല്ലെന്നും ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാട്ടി. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ സമാധാന യോഗം വിളിച്ചില്ല. രണ്ട് നീതിയാണ്. സഞ്ജിത്ത് വധക്കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടില്ല. ശ്രീനിവാസന്‍റെ കൊലപാതകത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്തം പൊലീസിനാണ്. അക്രമം ഉണ്ടാകുമെന്ന് മുന്‍കൂട്ടി അറിവുണ്ടായിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. പട്ടാപ്പകല്‍ നടന്ന കൊലപാതകത്തില്‍ ഒരു പ്രതിയെ പോലും പിടികൂടിയിട്ടില്ലെന്നും ബി.ജെ.പി നേതാക്കള്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today

Artic