'റോട്ടറി കാനനൂർ - ഗിഫ്റ്റ് ഓഫ് ലൈഫ് ' പദ്ധതിയിൽ 50 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ

 'റോട്ടറി ക്ലബ് കാനനൂർ - ഗിഫ്റ്റ് ഓഫ് ലൈഫ് ' പദ്ധതിയിൽ 18 വയസ്സുവരെയുള്ള 50 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നു. ഹൃദയാരോഗ്യ ചികിത്സ രംഗത്ത് വൈദഗ്‌ധ്യമുള്ള ആസ്റ്റർ മിംസ് ആശുപത്രിയുമായും ചേർന്നാണ് ചികിത്സ ലഭ്യമാക്കുന്നത്. ജന്മനാലുള്ള ഹൃദ്രോഗത്താൽ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി ദുർബലരായ കുട്ടികൾക്കാണ് ശസ്ത്രക്രിയ. റോട്ടറി ഇന്റർനാഷണലിന് കീഴിലുള്ള മെച്ചപ്പെട്ട ആരോഗ്യത്തിനായുള്ള ആഗോള ഗ്രാന്റ് പദ്ധതി വഴി നടത്തുന്ന ശസ്ത്രകിയ തികച്ചും സൗജന്യമാണ്.

  

ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് അത്യാധുനിക സാങ്കേതിക വിദ്യയിൽ പ്രഗത്ഭരായ ഡോക്ടർമാരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുക. ഈ പദ്ധതിയിൽ ഇതുവരെ 13 കുട്ടികൾക്ക് ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. 

ഹൃദയ ശസ്ത്രക്രിയ ആവശ്യമായി വരുന്ന നിർധനരായ കുട്ടികളെ കണ്ടെത്തുവാനും അവർക്ക് കൈത്താങ്ങായി തികച്ചും സൗജന്യമായി ഓപ്പറേഷൻ നിർദ്ദേശിക്കുവാനുമുള്ള ഒരു ക്യാമ്പ് കാസറഗോഡ് നടത്തുന്നതറിയിക്കുകയാണ്. മേയ് 28ന് ശനിയാഴ്ച കാസ്രഗോഡ് മുൻസിപ്പൽ വനിതാ ഹാളിൽ രാവിലെ 8 മണി മുതൽ 4 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന കാസ്ര ഗോഡ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും കാസറഗോഡ് നഗരസഭയും സംയുക്തമായാണ് ഈ ക്യാമ്പിന് നേതൃത്വം നൽകുന്നത്. ഇതിനു വേണ്ട സന്നദ്ധ സേവന സഹായം കാസ്രഗോഡ് പ്യൂപ്പിൾസ് ഫോറമാണ് നൽകുന്നത്. 


കൂടുതൽ അർഹരായ കുട്ടികളെ കണ്ടെത്തുന്നതിന് കോഴിക്കോട് ആസ്റ്റർ മിമ്സിന്റെ വിദഗ്ദ സംഘമാണ് ക്യാമ്പിൽ പരിശോധകരായി എത്തുന്നത്. 


കാസറഗോഡ് നിയമസഭാംഗം ശ്രീ. എൻ.എ. നെല്ലിക്കുന്ന് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതായിരിക്കും.


ഈ ക്യാമ്പിന്റെ വിവരം കൂടുതൽ ആളുകളിലെത്തിക്കുന്നതിന് മീഡിയയുടെ സഹകരണമഭ്യർത്ഥിക്കാനാണ് ഈ വാർത്താ സമ്മേളനം.


കൂടുതൽ വിവരങ്ങൾക്ക്

ബന്ധപ്പെടുക: റോട്ടറി കാനനൂർ - 9048293734 / 944


7102199.

Previous Post Next Post
Kasaragod Today
Kasaragod Today