കാസർകോട്: ദേശീയപാതയിൽ ലോറി മറിഞ്ഞു. ഡവറും ക്ലീനറും സമീപത്തുണ്ടായിരുന്നവരും അത്ഭുതകരമായി രക്ഷ പ്പെട്ടു. അടുക്കത്ത്ബയലിൽ ഇന്ന് രാവിലെയാണ് അപകടം. ഡവർക്കും ക്ലീനർക്കും നിസാര പരിക്കേറ്റു. പ്ലൈവുഡുമാ യി മൂവാറ്റുപുഴയിൽ നിന്ന് പൂനയിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ലോറി ഡിവൈഡർ കടന്ന് റോഡിന്റെ എതിർ വശത്താണ് മറിഞ്ഞ ത്. ദേശീയപാത വികസന പ്രവൃത്തികൾ നടക്കുന്നതിനാൽ അതിന്റെ തൊഴിലാളികളും മറ്റുയാത്രക്കാരും റോഡിൽ വാഹ നങ്ങളും ഉള്ള സമയത്താണ് അപകടം നടന്നത്. എല്ലാവരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.
കാസർകോട്ട് ലോറി മറിഞ്ഞു ജീവനക്കാരും വഴിയാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു
mynews
0