കോഴിക്കോട്: ഹലാല്‍ സ്റ്റിക്കറില്ലാത്ത ഇറച്ചി ആവശ്യപ്പെട്ട് സംഘ്പരിവാര്‍ അനുകൂലികള്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരെ ആക്രമിച്ച പേരാമ്ബ്രയില്‍ പാണക്കാട് തങ്ങക്ക്കെതിരെ തെറിവിളിയും പ്രകോപന മുദ്രാവാക്യവുമായി ബി.ജെ.പി പ്രകടനം.പോലീസ് കേസെടുക്കും
'ഹലാലിന്റെ പേര് പറഞ്ഞ് ഹൈന്ദവ മക്കളെ നേരെ വന്നാല്‍ കയ്യും കാലും കൊത്തിയെടുത്ത് പാണക്കാട്ടെ ചെറ്റക്ക് പാര്‍സലയക്കും ആര്‍.എസ്.എസ്' എന്ന പ്രകോപന മുദ്രാവാക്യവുമായാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. ഹലാല്‍ വിഷയത്തില്‍ പേരാമ്ബ്രയില്‍ നടത്തിയ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം.
പേരാമ്ബ്രയില്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് വ്യാപാര സ്ഥാപനത്തില്‍ കയറി ആക്രമണം നടത്തിയ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രസൂണ്‍, ഹരികുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. പ്രസൂണ്‍ റിമാന്റിലാണ്. ഹരികുമാറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ബി.ജെ.പി പ്രകടനം നടത്തിയത്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് പേരാമ്ബ്രയിലെ ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആക്രമണമുണ്ടായത്. നാലംഗ സംഘം ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ടാണ് ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തിയത്. പിന്നീട് മടങ്ങിപ്പോയ ഇവര്‍ ആറുമണിയോടെ വീണ്ടുമെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇവര്‍ പേരാമ്ബ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ
തേടി.