വീട്ടുമുറ്റത്ത്‌ ഉണങ്ങാനിട്ട പത്ത്‌ കിലോ അടക്ക മോഷ്‌ടിച്ചയാള്‍ പിടിയില്‍

 വീട്ടുമുറ്റത്ത്‌ ഉണങ്ങാനിട്ട പത്ത്‌ കിലോ അടക്ക മോഷ്‌ടിച്ചയാള്‍ പിടിയില്‍


ബദിയഡുക്ക: വീട്ടുമുറ്റത്ത്‌ ഉണങ്ങാനിട്ട പത്ത്‌ കിലോ അടക്ക മോഷ്‌ടിച്ചയാള്‍ പിടിയില്‍. ബദിയഡുക്ക അഗല്‍പാടിയിലെ പ്രദീപന്‍ (30) ആണ്‌ പിടിയിലായത്‌.അഗല്‍പ്പാടിയിലെ വാസന്തിയുടെ വീട്ടുമുറ്റത്തിട്ട അടക്കയാണ്‌ കഴിഞ്ഞ ശനിയാഴ്‌ച മോഷണം പോയത്‌. സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ്‌ മോഷ്‌ടാവിനെ തിരിച്ചറിഞ്ഞത്‌. ബദിയഡുക്ക എസ്‌ ഐയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ ഇന്നലെ രാത്രിയാണ്‌ ഇയാളെ പിടികൂടിയത്‌. ഇന്നു അറസ്റ്റ്‌ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന്‌ പൊലീസ്‌ പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today