ശക്തമായ തിരമാലകളില്‍പ്പെട്ട്‌ മത്സ്യബന്ധനത്തിനുപോയ ബോട്ട്‌ തീരത്തേയ്‌ക്ക്‌ ഇരച്ചു കയറി തകര്‍ന്നു

 കാഞ്ഞങ്ങാട്‌: ശക്തമായ തിരമാലകളില്‍പ്പെട്ട്‌ മത്സ്യബന്ധനത്തിനുപോയ ബോട്ട്‌ തീരത്തേയ്‌ക്ക്‌ ഇരച്ചു കയറി തകര്‍ന്നു. നാലു തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നു പുലര്‍ച്ചെ ബല്ലാകടപ്പുറത്താണ്‌ അപകടം. ഇന്നലെ രാത്രി മത്സ്യബന്ധനത്തിനു പോയ ഞാണിക്കടവിലെ അഹമ്മദിന്റെ ഉടമസ്ഥയിലുള്ള ബോട്ടാണ്‌ അപകടത്തില്‍പ്പെട്ടത്‌.ഒഡീഷ സ്വദേശികളും തൊഴിലാളികളുമായ അഞ്ചന്‍മാലിക്‌, വികാസ്‌ മാലിക്‌, വരുണ്‍ ദാസ, ചൈത്രംദാസ്‌ എന്നിവരാണ്‌ രക്ഷപ്പെട്ടത്‌. ശക്തമായ കാറ്റില്‍ കരയിലേയ്‌ക്കു ഇരച്ചുകയറി മണലില്‍ പൂണ്ടുപോയ ബോട്ടിനെ ഇന്നു രാവിലെ ജെ സി ബി ഉപയോഗിച്ച്‌ കെട്ടി വലിച്ച്‌ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും ശക്തമായ കാറ്റില്‍ ബോട്ട്‌ കടയിലേയ്‌ക്ക്‌ ഒലിച്ചുപോയി.


Previous Post Next Post
Kasaragod Today
Kasaragod Today