കാസര്‍കോട്: പ്രസിദ്ധമായ തങ്ങള്‍ ഉപ്പാപ്പ ഉറൂസ് 2023 ജനുവരി 25 മുതല്‍ ഫെബ്രുവരി നാലു വരെ വിപുലമായി ആഘോഷിക്കാന്‍ നെല്ലിക്കുന്നു മുഹ്യുദ്ധീന്‍ ജുമാ മസ്‌ജിദില്‍ ചേര്‍ന്ന നാട്ടുകാരുടെ കൂട്ടായ്‌മ തീരുമാനിച്ചു.
ഫെബ്രുവരി അഞ്ചിന് രാവിലെ പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കുന്നതോടെ ഉറൂസ് സമാപിക്കും. 11 ദിവസങ്ങളില്‍ നടക്കുന്ന ഉറൂസ് പരിപാടിയില്‍ കേരളത്തിലെയും കര്‍ണാടകത്തിലെയും പണ്ഡിതന്‍മാരുടെ മതപ്രഭാഷണം നടക്കും