വാഹന പരിശോധനക്കിടെ പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന്‌ 4 പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു

 മഞ്ചേശ്വരം: വാഹന പരിശോധനക്കിടെ പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന്‌ 4 പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു. കുഞ്ചത്തൂര്‍ അസര്‍ മന്‍സിലിലെ അബ്‌ദുള്‍ ഖാദറി(40)നെ അറസ്റ്റ്‌ ചെയ്‌തു. മൂന്നുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി 8ന്‌ എസ്‌ ഐ അന്‍സാറിന്റെ നേതൃത്വത്തില്‍ കുഞ്ചത്തൂരില്‍ നടന്ന വാഹന പരിശോധനക്കിടെയാണ്‌ പ്രതികള്‍ പൊലീസിനു നേരെ കയര്‍ത്ത്‌ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയത്‌.


Previous Post Next Post
Kasaragod Today
Kasaragod Today