കാസർകോട്ട് 200കിലോ പഴകിയ മത്സ്യം പിടികൂടി

 കാസർകോട്ട് 200കിലോ പഴകിയ മത്സ്യം പിടികൂടി


കാസർകോട്; കാസർകോട് ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയിൽ വലിയ തോതിൽ പഴകിയ മത്സ്യം പിടികൂടി. തമിഴ്‌നാട്ടിൽ നിന്ന് എത്തിയ ലോറിയിൽ നിന്നാണ് 200 കിലോ പഴകിയ മത്സ്യം പിടികൂടിയത്. മത്സ്യം കാസർഗോഡ് മാർക്കറ്റിൽ എത്തിച്ചപ്പോഴാണ് പിടികൂടിയത്. കാസർകോട് ഷവർമ്മ കഴിച്ച് വിദ്യാർത്ഥിനി മരിച്ചതിന് പിന്നാലെ പ്രദേശത്തെ കടകളിലും മാർക്കറ്റുകളിലുമെല്ലാം ഭക്ഷ്യസുരക്ഷാവിഭാഗം വ്യാപകമായി പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ന് രാവിലെയും പരിശോധന നടത്തിയത്.


കഴിഞ്ഞ ആറ് ദിവസമായി സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നടത്തുന്ന പരിശോധനയിൽ വലിയ തോതിൽ പഴകിയ മത്സ്യവും ഇറച്ചിയും പിടിച്ചെടുത്തിരുന്നു. 1132 ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ 140 കിലോ പഴകിയ ഇറച്ചിയും മീനുമാണ് പിടിച്ചത്. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 110 കടകൾ പൂട്ടിച്ചു. 347 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പഴകിയ മാംസം പിടിച്ചെടുത്തത് നശിപ്പിച്ചിട്ടുണ്ട്


.

Previous Post Next Post
Kasaragod Today
Kasaragod Today