153 എ ചുമത്തി നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാസർകോട്ട് പ്രകടനം നടത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസെടുത്തു

 153 എ ചുമത്തി നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാസർകോട്ട് പ്രകടനം നടത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസെടുത്തു


കാസർകോട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ ആലപ്പുഴയിലുണ്ടായ പോലീസ് നടപടികളിൽ പ്രതിഷേധിച്ച് കാസർകോട്ട് പ്രകടനം നടത്തിയ നേതാക്കളടക്കം 30 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പേരിൽ സംഘടിച്ച് പ്രകടനം നടത്തിയതിനും മാർഗതടസ്സമുണ്ടാക്കിയെന്നതിനും കാസർകോട് പോലീസ് കേസ് റജിസ്റ്റർ ചെയ്തു.

ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ ഉൾപ്പെടെ ഉള്ള നേതാക്കളെ 153 എ ചുമത്തി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാസർകോട്ട് പ്രകടനം നടത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കും നേതാക്കൾകുമെത്തിരെയാണ് കേസെടുത്തത്

പോപ്പുലർ ഫ്രണ്ട് ഡിവിഷൻ പ്രസിഡൻറ് മുഹമ്മദ് മഞ്ചത്തടുക്ക, ബഷീർ നെല്ലിക്കുന്ന്, ഷഹനവാസ് അണങ്കൂർ, നൗഷാദ് ചൂരി, ലത്തീഫ് ഏരിയാ ലടക്കമുള്ളവർക്കെതിരെയാണ് കേസ്.ചൊവ്വാഴ്ച വൈകീട്ട് പുതിയ ബസ് സ്റ്റാൻ്റിൽ നിന്ന് പഴയ ബസ് സ്റ്റാൻ്റ് വരെയായിരുന്നു പ്രകടനം 


നം

Previous Post Next Post
Kasaragod Today
Kasaragod Today