ബദിയഡുക്ക :ബദിയഡുക്കയില്‍ റെയ്ഡ് ശക്തമാക്കി എക്‌സൈസ്. പാണ്ടിയില്‍ 40 ലിറ്റര്‍ വാഷുമായി നീലംമ്പാറ ഗുരുപ്രസാദ് വി.എന്‍ 35 എന്നയാളെ ബദിയടുക്ക റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ വിനു എച്ചും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടി. പ്രതിയെ അറസ്റ്റ് ചെയ്ത് ഒരു അബ്ക്കാരി കേസെടുത്തു.
10.80 ലിറ്റര്‍ കര്‍ണാടക മദ്യം കടത്തിയതിന് നെക്രാജെയിലെ കൊടകോളു വീട്ടില്‍ പ്രസാദ് കെ.ജെ 35 എന്നയാളെ ബദിയടുക്ക റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ വിനു. എച്ചും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്ത് ഒരു അബ്കാരി കേസെടുത്തു.
പാര്‍ട്ടിയില്‍ ജീ രാജീവന്‍.പി, സി. ഇ. ഒ മാരായ രമേശന്‍.ആര്‍, അഫ്‌സല്‍ കെ, ശരത്ത്. എസ്.നായര്‍, അമല്‍ ജിത്ത് സി.എം, വിനോദ് ബി, ബാബു വി, ഡബ്ല്യു സിഇഒ അശ്വതി, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവരുണ്ടായിരുന്നു.