കാസറഗോഡ്: കാസറഗോഡ് മുനിസിപ്പൽ കോൺട്രാക്ടേർസ് അസോസിയേഷൻ ജനറൽ ബോഡി യോഗം ചേർന്നു.
പൊതു മരാമത്ത് നിർമ്മാണ പ്രവർത്തികൾക്ക് ആവശ്യമായ സിമന്റ്, കമ്പി, മെറ്റൽ, മണൽ മുതലായ വസ്തുക്കൾക്ക് അടിക്കടി ഉണ്ടാവുന്ന വില വർധനവ് മൂലം കരാറുകാർ നേരിടുന്ന പ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരം ഉണ്ടാകുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ജനറൽ ബോഡി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
നിലവിലെ പ്രസിഡണ്ട് സി. എം. അബ്ദുല്ല കുത്തി ഹാജി അദ്ധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികൾ: ഇ. ഐ. മുഹമ്മദ് (പ്രസിഡണ്ട്), സഫീർ ബാബോട്, സിഹാബുദ്ധീൻ ബാങ്കോട് (വൈ. പ്രസിഡണ്ടുമാർ) അഷ്ഫാഖ് കടവത്ത് (ജന. സെക്രട്ടറി), മുനീർ മൊയ്തീൻ, കെ.എം. ലഹാഖ് (ജോ. സെക്രട്ടറിമാർ) എം.കെ. ചെർക്കളം (ട്ര
ഷറർ).