കാസര്‍കോട്: പരവനടുക്കം സ്വദേശിയായ യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. പരവനടുക്കം നെച്ചിപ്പടുപ്പിലെ എന്‍.എം അബ്ദുല്‍ റഹ്മാന്റെയും ഉമ്മാലിയുമ്മയുടെയും മകന്‍ എന്‍.എം സലാഹുദ്ദീന്‍ (38) ആണ് മരിച്ചത്. കുന്താപുരത്ത് കൃഷി നടത്തി വരികയായിരുന്നു. വയറു വേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആസ്പത്രിയില്‍ ചികിത്സ തേടി യിരുന്നു. ഹൃദയ സംബന്ധമായ അസുഖം ഉണ്ടെന്നും ഉടന്‍ വിദഗ്ധ ചികിത്സ നടത്തണമെന്നും നിര്‍ദ്ദേശിച്ചതോടെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഹഫ്ഷ, മക്കള്‍: സാറ(2), സല്‍മ(20 ദിവസം). സഹോദരങ്ങള്‍: ഷമീം, ഷാനവാസ്, ഷബീര്‍, സാജിദ, സൈനബ.
പരവനടുക്കം സ്വദേശിയായ യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു
mynews
0