കാസർകോട്ടെ വസ്ത്രവ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു

 കാസര്‍കോട്:കാസറഗോഡ് നഗരത്തിലെ വസ്ത്ര വ്യാപാരി അഷ്റഫ് തുരുത്തി മരണപ്പെട്ടു,കാസര്‍കോട് നഗരത്തിലെ മുബാറക്ക് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ച് വരുന്ന ഗസല്‍ സ്റ്റിച്ചിങ്ങ് സ്ഥാപന ഉടമയും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ ടി എ അഷ്‌റഫ് തുരുത്തി (48) ഹൃദയാഘാതംമൂലം മരിച്ചു. ഹൃദയ സംബസംബന്ധമായ അസുഖം മൂലം കഴിഞ്ഞ ദിവസം നുള്ളിപ്പാടിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് മരണം. പിതാവ്: പരേതനായ ടി എം അബ്ദുല്‍ റഹ്‌മാന്‍. മാതാവ്: ബീഫാത്തിമ. ഭാര്യ: സക്കീന. മക്കള്‍: ഷബീബ്, ഫാത്തിമ, ഫൈറൂസ, സജ്ജാദ്, സബാഹ്, ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് തുരുത്തി പള്ളി ഖബര്‍സ്ഥാനില്‍.


Previous Post Next Post
Kasaragod Today
Kasaragod Today