ജോലി വാഗ്‌ദാനം ചെയ്‌ത് യുവാവിന്റെ മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
ബദിയഡുക്ക: ജോലി വാഗ്‌ദാനം ചെയ്‌ത് യുവാവിന്റെ മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പെര്‍ള, കാട്ടുകുക്കെയിലെ ഗീതേഷിനാണ് പണം നഷ്‌ടമായത്. ഇയാളുടെ പരാതിയില്‍ മൈസൂരിലെ ഹിരേമത്തിന്റെ പേരില്‍ ബദിയഡുക്ക പൊലീസ് കേസെടുത്തു.മൈസൂര്‍ സില്‍ക്ക്‌സില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് 2021 ജുലൈ മാസത്തില്‍ ഒന്നര ലക്ഷം രൂപയും ഈ മാസം വീണ്ടും ഒന്നര ലക്ഷം രൂപയുംനല്‍കിയതായി ഗീതേഷ് ബദിയഡുക്ക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.അക്കൗണ്ട് വഴിയാണ് പണം കൈമാറിയതെന്ന് പരാതിയില്‍ പറഞ്ഞു. കബളിപ്പിക്കപ്പെട്ടുവെന്ന് ഉറപ്പായതോടെയാണ് പരാതി നല്‍കിയതെന്ന് കൂട്ടിച്ചേര്‍ത്തു