ഊരാളുങ്കൽ സൊസൈറ്റിയുടെ എസ്റ്റിമേറ്റ് മേൽ അന്വേഷണം നടത്തണം യൂത്ത് വിങ്

 കാസറഗോഡ് :ഊരാളുങ്കൽ സൊസൈറ്റിക്ക് വഴിവിട്ട രീതിയിൽ എസ്റ്റിമേറ്റ് ഉണ്ടാക്കി എ എസ്സും ടി എസ്സും വാങ്ങിച്ച് വർക്കുകൾ നൽകുന്ന രീതിയാണ് സംസ്ഥാനത്ത് ഉള്ളതൊന്നും ഇതിന്മേൽ സമഗ്രാന്വേഷണം നടത്തണമെന്ന് കേരള ഗവ കോൺട്രാക്ടേഴ്സ് യൂത്ത് വിങ് കാസർകോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഒരു വർക്ക് ടെണ്ടർ വിളിച്ചാൽ കരാറുകാർ നൽകിയ കോട്ടിനെ ക്കാളും 10% കൂടി സൊസൈറ്റികൾ കോട്ട് ചെയ്താൽ സൊസൈറ്റികൾക്ക് വർക്ക് നൽകുന്ന സമ്പ്രദായം ആണ് സംസ്ഥാനത്ത് ഉണ്ടായത്. ഇതിന്റെ മറവിൽ ആണ് ഇവർ കോടികൾ സമ്പാദിച്ചത്. ഈ നിയമം കാരണം പല കരാറുകാരും വർക്കുകൾ കുറച്ച് എടുക്കേണ്ട നിർബന്ധിതാവസ്ഥയിൽ ആയിരുന്നു. ഈ സമ്പ്രദായം കൊണ്ട് സർക്കാറിന് കോടികളാണ് സംസ്ഥാനത്ത് നഷ്ടപ്പെട്ടത്. ഭാഗികമായി ഇത് നിർത്തലാക്കി എങ്കിലും പൂർണമായും നിർത്തലാക്കണം എന്നാണ് കോൺട്രാക്ടേഴ്സ് യൂത്ത് വിംഗ് ആവശ്യപ്പെടുന്നത്.

 യോഗത്തിൽ അന്തരിച്ച കരാറുകാരായ 

MA അബുബക്കർ ഹാജി ചെങ്കള, അഹമ്മദലി പാ യവളപ്പിൽ , BK ഇബ്രാഹിം ഹാജി ബെണ്ടിച്ചാൽ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ഓഗസ്റ്റ് മാസത്തിൽ വാർഷിക ജനറൽബോഡിയോട് അനുവദിച്ചു ജില്ലാ സമ്മേളനം നടത്താൻ തീരുമാനിച്ചു.


യോഗത്തിൽ ജാസിർ ചെങ്കള അദ്യക്ഷത വഹിച്ചു, നിസാർ കല്ലട്ര യോഗം ഉൽഘാടനം ചെയ്തു, ശരീഫ് ബോസ്, എം എ നാസർ,അഷറഫ് പെർള,മാർക്ക് മുഹമ്മദ്, സുനൈഫ് MAH, ആസിഫ് TA എന്നിവർ പ്രസംഗിച്ചു, അബ്ദുൽ റസാഖ് ബെദിര സ്വാഗതവും മജീദ് ബെണ്ടിച്ചാൽ നന്ദിയും പറഞ്ഞു


Previous Post Next Post
Kasaragod Today
Kasaragod Today