ബിജെപി ക്ക് വോട്ട് മറിച്ചുവെന്ന്, ആരോപണ പ്രത്യാരോപണവുമായി യുഡിഎഫും എൽഡിഎഫും,നീർവേലിയിൽ ബിജെപിയെ വിജയിപ്പിക്കാൻ ലീഗ് മേനക്കെട്ട് പണിയെടുത്തെന്ന്,സിപി എം വോട്ട് ബിജെപിക്ക് നൽകിയെന്ന് യു ഡി എഫ്


 പയ്യന്നൂർ :കണ്ണൂർ ജില്ലയില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള കൃത്യമായ ധാരണയാണ് തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പില്‍ പകല്‍ പോലെ വ്യക്തമായതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്പറഞ്ഞു,മാങ്ങാട്ടിടം പഞ്ചായത്തിലെ നീര്‍വേലി വാര്‍ഡില്‍ ബി.ജെ.പിയെ സി.പി.എം സഹായിച്ചപ്പോള്‍ മുഴുപ്പിലങ്ങാട് സി.പി.എമ്മിന് ഭരണം നഷ്ടമാകാതിരിക്കാന്‍ ബി.ജെ.പി തിരിച്ചു സഹായിച്ചു. വോട്ടിങ് കണക്കുകള്‍ പരിശോധിച്ചാല്‍ ഒത്തുകളി ആര്‍ക്കും ബോധ്യപ്പെടുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.


നീര്‍വേലിയില്‍ 2020ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 583 വോട്ടാണ് ലഭിച്ചതെങ്കില്‍ ഉപ തെരെഞ്ഞെടുപ്പില്‍ 615 വോട്ടാണ് ലഭിച്ചത്. അതേസമയം, സി.പി.എമ്മിന് 2020ല്‍ 299 വോട്ട് ലഭിച്ച സ്ഥാനത്ത് ഇക്കുറി 201 വോട്ട് മാത്രമാണ് നേടാനായത്. കോണ്‍ഗ്രസിനും എസ്.ഡി.പി.ഐക്കും കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാളും വോട്ടുകള്‍ വര്‍ധിക്കുകയും ചെയ്തു. കോണ്‍ഗ്രസിന് 2020ല്‍ 443 വോട്ടാണ് ലഭിച്ചതെങ്കില്‍ ഇത്തവണ 525 വോട്ട് ലഭിച്ചു.


എസ്.ഡി.പി.ഐക്കും വോട്ട് വര്‍ധിച്ചു. ബി.ജെ.പിക്ക് വേണ്ടി സി.പി.എം വോട്ട് മറിച്ചതാണ് സി.പി.എമ്മിന് വോട്ട് കുറയാന്‍ കാരണം.


എന്നാൽ ഇത് സിപിഎം നിഷേധിക്കുന്നു,

ഉപതിരഞ്ഞെടുപ്പിൽ മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലിയിൽ  ബിജെപി വിജയിച്ചത് 19വോട്ടിനാണ്,എസ്‌ഡിപിഐ യെ പരാജയപ്പെടുത്താൻ എന്ന വ്യാജേനെ ബിജെപി യെ മെനക്കെട്ട് വിജയിപ്പിച്ചെടുക്കുകയായിരുന്നു എന്നാണ് ലീഗിനെതിരെ ആക്ഷേപം,

ലീഗിന്റേയും കോൺഗ്രസിന്റെയും സംസ്ഥാന നേതാക്കൾ തന്നെ നീർവേലിയിൽ പ്രചാരണത്തിനുണ്ടായിരുന്നു, ലീഗിന് വാർഡിൽ വിജയ സാധ്യത ഇല്ലാഞ്ഞിട്ടു മുസ്ലിം ലീഗ് മുന്നവവറലി തങ്ങളെ തന്നെ നീർവേലിയിൽ എസ്‌ഡിപിഐ വോട്ട് പിടിക്കുന്നത് തടയാൻ രംഗത്തിറക്കിയത്, സംശയത്തിനിടയാക്കി,ബിജെപി ലീഗ് രഹസ്യബന്ധമുണ്ടായിരുന്നു എന്നാണ് എസ്‌ഡിപി ഐ ആരോപിക്കുന്നത്,വോട്ടിങ് നില SDPI 596

UDF 525

BJP 615

LDF 201


വര്‍ഷങ്ങളായി നഗരസഭാ തെരഞ്ഞെടുപ്പ് വരുമ്ബോള്‍ യു ഡി എഫ് ബി.ജെ.പിക്ക് വോട്ടു ചെയ്യുമെന്നും നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്ബോള്‍ കോണ്‍ഗ്രസിന് ബിജെപി വോട്ട് ചെയ്യുന്ന രീതിയാണ് തുടരുന്നതെന്നു സി പി എമ്മിന്റെ സ്വരാജ് സ്വകാര്യ ചാനലിന്റെ ന്യൂസ്‌അവറില്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപി വോട്ടെല്ലാം കോണ്‍ഗ്രസിന് പോയെന്ന് ബിജെപി സ്ഥാനാര്‍ത്ഥി തന്നെ സമ്മതിച്ചതും സ്വരാജ് ചൂണ്ടിക്കാട്ടി.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി തന്നെ പറഞ്ഞു, ബി.ജെ.പി വോട്ടെല്ലാം കോണ്‍ഗ്രസിന് പോയെന്ന്.' 'കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഏത് അവസ്ഥയില്‍ എത്തി നില്‍ക്കുന്നുയെന്നതിന്റെ തെളിവാണ് ഇതെല്ലാം. ബിജെപി പണ്ട് മുതലേ വോട്ടു കച്ചവടം നടത്തുന്നവരാണെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. സ്വരാജ് പറഞ്ഞു.

Previous Post Next Post
Kasaragod Today
Kasaragod Today