കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

 കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ ഗൃഹപ്രവേശന ചടങ്ങില്‍ നിന്നും ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ചോയ്യങ്കോടിനടുത്തുള്ള വീട്ടില്‍ ഞായറാഴ്ച്ച നടന്ന ഗൃഹപ്രവേശനത്തില്‍ പങ്കെടുത്തവരില്‍ പലര്‍ക്കും ഛര്‍ദ്ദിയും തലചുറ്റലും വയറിളക്കവും വന്നതോടെയാണ് സംഭവം പരസ്പരം അറിയുന്നത്. കുടിവെള്ളവും ബിരിയാണിയും കഴിച്ചവര്‍ക്കാണ് കൂടുതലും ഭക്ഷ്യവിഷബാധയേറ്റത്. ശാരിരിക അവശതകള്‍ ബാധിച്ചവരെല്ലാം ചോയ്യങ്കോട്ടും പരിസരത്തും താമസിക്കുന്നവരാണ്. കെ.ലക്ഷ്മി (60) പി.കാര്‍ത്ത്യായനി (57), മിനി (50), വിനായകന്‍ (5 ), ശൈലജ, നിര്‍മ്മല, സുജിത, വിജയന്‍, ശോഭന എന്നിവര്‍ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. ഞായറാഴ്ച്ച ഭക്ഷണം കഴിച്ചവര്‍ക്ക് തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയുമായാണ് ശാരീരിക വിഷമതകള്‍ അനുഭവപെട്ടത്. ബിരിയാണി അരി, കോഴി, കുടിവെള്ളം എന്നിവയില്‍ നിന്ന് ഏതെങ്കിലുമാകാം ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് കരുതുന്നത്. സംഭവത്തില്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗം അന്വേഷണം ആരംഭിച്ചു.


*

Previous Post Next Post
Kasaragod Today
Kasaragod Today