വീട്ടുപരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാനിനകത്ത് സൂക്ഷിച്ചിരുന്ന വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍
ബദിയഡുക്ക: വീട്ടുപരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാനിനകത്ത് സൂക്ഷിച്ചിരുന്ന 17.28 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. മുളിയാര്‍ പയര്‍പ്പള്ളത്തെ പയോലം വീട്ടില്‍ ടി സുരേന്ദ്ര (40)നെയാണ് ബദിയഡുക്ക എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി രാജീവനും സംഘവും അറസ്റ്റ് ചെയ്‌തത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം സ്ഥലത്തെത്തി നിര്‍ത്തിയിട്ട വാനിനകത്ത് പരിശോധന നടത്തി മദ്യം പിടികൂടിയത്. എക്‌സൈസ് സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ജനാര്‍ദ്ദനന്‍, സി വിനോദ്, വനിതാ സവില്‍ എക്‌സൈസ് ഓഫീസര്‍ ഹരിശ്രീ, ഡ്രൈവര്‍ രാധാകൃഷ്‌ണന്‍ എന്നിവരും ഉണ്ടായിരുന്നു.