എം ഡി എം എ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ

ഗോവയില്‍ നിന്നും കാസറഗോഡ് ജില്ലയിലേക്ക് മാരക മയക്കുമരുന്നായ എം.ഡി.എം.എ എത്തിച്ചു വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ അണങ്കൂര്‍ സ്വദേശിയായ അഹമ്മദ് കബീറിനെ(22)യാണ് കാസറഗോഡ് കെയര്‍വെല്‍ ഹോസ്പിറ്റലിന് സമീപം വെച്ച് 5 ഗ്രാം എംഡിഎംഎ, 15 ഗ്രാം കഞ്ചാവ് എന്നിവയുമായി അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കഞ്ചാവും എം.ഡി.എം.എയും കടത്തിയതിന് നേരത്തെ കാസറഗോഡ് എക്‌സൈസില്‍ കേസ് ഉണ്ട്. കാസറഗോഡ് ജ്വല്ലറി ജീവനക്കാരെ കൂട്ടുപിടിച്ചു ജ്വലറിയില്‍ മോഷണം നടത്തി ആ പണം മയക്കു മരുന്ന് വാങ്ങാന്‍ ഉപയോഗിച്ച കേസ് പ്രതിക്കെതിരെ കാസറഗോഡ് പോലീസ് സ്റ്റേഷനില്‍ നിലവില്‍ ഉണ്ട്. പ്രതിയെ പരിശോധിച്ചതില്‍ വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ കത്തി കൂടി കണ്ടെത്തി. പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ പോലീസ് തെരച്ചിലിനു ശേഷം സഹസികമായി പിടികൂടുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ കാസറഗോഡ് ഇന്‍സ്പെക്ടര്‍ അജിത് കുമാര്‍. എസ്.ഐ വിഷ്ണു പ്രസാദ്, രഞ്ജിത്ത്, ചന്ദ്രന്‍ പോലീസുകാരായ മധു, ജെയിംസ്, സജിത്ത്, ഡ്രൈവര്‍ ഉണ്ണി, കാസറഗോഡ് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡ് അംഗങ്ങള്‍ ആയ ശിവകുമാര്‍, ഷജീഷ് എന്നിവരും ഉണ്ടായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today