പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയുടെ വിദ്വേഷമുദ്രാവാക്യം, ഒരാള്‍ അറസ്റ്റില്‍ അന്വേഷണം ധ്രുതഗതിയിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരമാണു കേസ്

 പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെ(child) കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ കുട്ടിയ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ ആണ് അറസ്റ്റിലായത്.ഇന്ന് രാവിലെയാണ് ഇയാളെ പിടികൂടിയത്.നടപടിയില്‍ പ്രതിഷേധിച്ചു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഈരാറ്റുപേട്ടയില്‍ പ്രതിഷേധ പ്രകടനം നടത്തി.

മുദ്രാവാക്യം വിളിച്ചത് സംഘപരിവാറിനെതിരെയാണെന്നും ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ മുദ്രാവാഖ്യമെന്ന രീതിയിൽ പ്രചരിക്കുന്നത് സംഘ പരിവാർ കേന്ദ്രത്തിൽ നിന്നും എഡിറ്റ് ചെയ്ത് ഇറക്കിയ പ്രസംഗമാണെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ പറഞ്ഞു,

മതസ്പര്‍ദ വളര്‍ത്തുന്ന വിധം മുദ്രാവാക്യം വിളിച്ചതിന് (police)പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. 153 A വകുപ്പ് പ്രകാരം മതസ്പര്‍ദ വളര്‍ത്തുന്ന കുറ്റം ചെയ്തതിനാണ് കേസ്. കുട്ടിയെ കൊണ്ടുവന്നവരും സംഘാടകരുമാണ് പ്രതികള്‍.


കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ റാലിയിലാണ് ഒരാളുടെ തോളിലേറ്റി കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വൈറലായിമാറി. ഇതിനെതിരെ വന്‍ പ്രതിഷേധവും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പൊലീസ് കേസടുത്തത്. മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി ജെ.പി ആലപ്പുഴ ജില്ലാ നേതൃത്വം പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു


കുട്ടികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളില്‍ പങ്കെടുക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും നിരോധിക്കണം: ഹൈക്കോടതി


കുട്ടികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളില്‍ പങ്കെടുക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും നിരോധിക്കണമെന്ന് ഹൈക്കോടതി(Highcourt). കുട്ടികളെ അരാഷ്ട്രീയവാദം പഠിപ്പിക്കുന്ന പ്രവണത ആശങ്കയുണ്ടാക്കുന്നതാണന്നും ഇത് തടയണമെന്നും കോടതി അഭിപ്രായപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട്(Popular Front) റാലിയില്‍ വിദ്വേഷം പരത്തുന്ന വിധം പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന കുട്ടിയുടെ ദൃശ്യം ശ്രദ്ധയില്‍ പെട്ടതായും കോടതി പറഞ്ഞു.

ഏതാനും പോക്‌സോ കേസുകള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ പരാമര്‍ശങ്ങള്‍.


കുട്ടികളെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുപ്പിക്കുന്നതും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിപ്പിക്കുന്നതും ആകര്‍ഷണമായി മാറിയിട്ടുണ്ടന്നും ഇത് എത്രത്തോളം നിയമപരമാണന്നും കോടതി ചോദിച്ചു.കുട്ടികളില്‍ മതവിദ്വേഷം വളര്‍ത്തുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇത് തടയണമെന്നും കോടതി ചൂണ്ടിക്കാട്ടി. ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ആശങ്ക പ്രകടിപ്പിച്ച്‌ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വേണ്ടത്ര കരുതല്‍ സ്വീകരിക്കാന്‍ ഹൈക്കോടതി പൊലിീസിന് നിര്‍ദേശം നല്‍


കിയിരുന്നു.

Previous Post Next Post
Kasaragod Today
Kasaragod Today

Artic