കൊച്ചി: പി.സി. ജോര്‍ജിന്റെ അറസ്റ്റ് ഉടനില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.ച്ച്. നാഗരാജു.വെണ്ണല വിദ്വേഷ പ്രസംഗ കേസുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് തള്ളിയത്.
പി സി ജോര്‍ജ്ജ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
ജോര്‍ജിനെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല. സി പി എം കാണിക്കുന്നത് തെരഞ്ഞെടുപ്പു നാടകമാണെന്നും സതീശന്‍ വ്യക്തമാക്കി.
ആദ്യത്തെ വിദ്വേഷ പ്രസംഗ കേസില്‍ നിബന്ധനങ്ങള്‍ക്ക് വിധേയമായാണ് കോടതി പി.സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. എന്നാല്‍, ജാമ്യം ലഭിച്ച് പുറത്തിറങ്ങി ഏതാനും മണിക്കൂറുള്ളില്‍ പി.സി ജോര്‍ജ് നിലപാട് ആവര്‍ത്തിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ വെണ്ണലയില്‍ ജോര്‍ജ് വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കുകയും ചെയ്തു.
വര്‍ഗീയ വിദ്വേഷം നടത്തുന്നവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം കൊടുത്തത് സര്‍ക്കാരാണ്. ഭരിക്കാന്‍ കഴിവില്ലെന്ന് പറയുന്നത് ഇതിനേക്കാള്‍ ഉത്തമമെന്നും സതീശന്‍ പറഞ്ഞു.
കൃത്യമായ സത്യവാങ്മൂലം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കാതിരുന്നതും കോടതിയില്‍ പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്നതും അറസ്റ്റ് ചെയ്ത പ്രതിയെ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ പൊലീസ് അനുവദിച്ചതും എന്തു കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരം പറയണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
പി.സി. ജോര്‍ജിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞ ശേഷമായിരിക്കും നടപടിയെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി.സി. ജോര്‍ജ് വീണ്ടും ആവര്‍ത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെ മനപൂര്‍വമാണെന്നാണ് സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു. സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷന്‍സ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.
എന്നാല്‍, ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.സി. ജോര്‍ജ് പ്രതികരി
ച്ചു.