വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍കോട് ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 196 വോട്ട് നേടി നിലവിലെ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് വിജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ.വി സുരേഷ് കുമാറിന് 103 വോട്ട് മാത്രമേ നേടാനായുള്ളൂ. കാസര്‍കോട് നഗരസഭ കോണ്‍ഫറന്‍സ് ഹാളിലാണ് വോട്ടെടുപ്പ് നടന്നത്. ജില്ലയിലെ പത്ത് യൂണിറ്റുകളില്‍ നിന്നായി 304 ജില്ലാ ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കാണ് വോട്ടവകാശം.
വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍കോട് ജില്ലാ പ്രസിഡന്റായി കെ.അഹമ്മദ് ഷെരീഫ് തെരഞ്ഞെടുക്കപ്പെട്ടു എതിര്‍ സ്ഥാനാര്‍ത്ഥിയെക്കാൾ 93വോട്ട് അധികം നേടി
mynews
0