കാസർകോട് : ബോവിക്കാനം കുവൈത്ത് ക്വാർട്ടേഴ്സിൽ താമ സിക്കുന്ന ജോർജ് ഡിസൂസയാണ് അറസ്റ്റിലായത്.
ബസ് യാത്രക്കിടെ സ്കൂൾ വിദ്യാർത്ഥിനിയെ ശല്യം ചെയ്തതിനാണ് 63 കാരനെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത് . ഇന്നലെ രാവിലെ കാസർകോട്ട് നിന്ന് മുള്ളേരിയയിലേക്ക് പോവുക യായിരുന്ന സ്വകാര്യ ബസിലാണ് വിദ്യാർത്ഥിനിയെ ശല്യ പ്പെടുത്തിയത്.
ബസ് ചെർക്കള സ്റ്റാന്റിലെത്തിയപ്പോൾ കുട്ടി ബഹളം വെ ക്കുകയും യാത്രക്കാരോടും ജീവനക്കാരോടും കാര്യങ്ങൾ ധരിപ്പിക്കുകയുമായിരുന്നു. തുടർന്നാണ് ജോർജ് ഡിസൂസയെ പിടികൂടി പൊലീസിന് കൈമാറിയത്. മുളിയാർ അമ്മങ്കോട് സ്വദേശിയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു
.