പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥികളെ പീഡിപ്പിച്ചു, കാസർകോട് സ്വദേശി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

 മതപാഠശാലയിൽ പന്ത്രണ്ട് വയസിൽ താഴെയുള്ള നിരവധി ആൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ ദർസ് അധ്യാപകനും, സിനിയർ വിദ്യാർഥിയും ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ദർസ് അധ്യാപകനായ മട്ടന്നൂർ ചാവശേരി സ്വദേശി അ ബ്ദുൾ റഷീദ് (50) സീനിയർ വിദ്യാർഥി കാസർഗോഡ് ഉപ്പളയി ലെ ബിലാൽ (24) എന്നിവരെയാണ് പാനൂർ സിഐ എം.പി. ആസാദ്, എസ്ഐ മാരായ ലതീഷ്, മനോഹരൻ, എഎസ്ഐമാ രായ സുനിൽ കുമാർ, ഷാജു, രാജേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.


പീഡന വിവരം പുറത്തു വന്നതോടെ ഒളിവിൽ പോയ അബ്ദുൾ റഷീദ് തമിഴ്നാട്ടിലെ ട്രിച്ചിയിലേക്ക് കടക്കാൻ ശ്രമിക്കവെയാ ണ് പോലീസിന്റെ വലയിലായത്. കൊയിലാണ്ടിയിൽ ഒളിവിൽ കഴിഞ്ഞ ബിലാലിനെ താമസ സ്ഥലം വളഞ്ഞാണ് പോലീസ് പി ടികൂടിയത്.


മൂന്ന് വിദ്യാർഥികളെ പീഡിപ്പിച്ച സംഭവത്തിൽ നാല് കേസു കളാണ് ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇരുപത്തിരണ്ട് വിദ്യാർഥികളാണ് മതപഠന കേന്ദ്രത്തിൽ പഠിച്ചിരുന്നത്. അവധി കാലം കഴിഞ്ഞ് പഠനത്തിനായി കുട്ടികൾ പോകാൻ വിസമ്മതിച്ചതി

നെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തു വന്നത്. ഉച്ച ഭക്ഷണവുമായി കുട്ടികളുടെ മുറിയിൽ എത്തുന്ന സമയങ്ങളിലാണ് ബിലാൽ കുട്ടികളെ പീഡിപ്പിച്ചിരുന്നത്.

രാത്രി കാലങ്ങളിലായിരുന്നു അബ്ദുൾ റഷീദ് കുട്ടികളെ തേടിയെത്താറെന്ന് പോലീസ് പറഞ്ഞു. ഒരു കുട്ടിയെ രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചതായുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ കുട്ടികൾ വരും ദിവസങ്ങളിൽ പരാതിയുമായി എത്തുമെന്നാണ് പൊലീസ് നൽകുന്ന


സൂചന

Previous Post Next Post
Kasaragod Today
Kasaragod Today

Artic