കാസർക്കോട്ടെ മത്സ്യ വില്പനക്കാരനെ സൗഹൃദം നടിച്ച് കൊണ്ടു പോയി മദ്യം നൽകി, പണം തട്ടിയെടുത്തശേഷം മർദ്ദിച്ചവശനാക്കി വഴിയിൽ തള്ളി,ഒരാൾ അറസ്റ്റിൽ

 കണ്ണൂർ: കാസറഗോട്ടെ മത്സ്യ വില്പനക്കാരനായ മധ്യവയസ്കനെ സൗഹൃദം നടിച്ച് കൊണ്ടു പോയി സംഘം ചേർന്ന് മദ്യം നൽകിയ ശേഷം പണം തട്ടിയെടുത്ത് മർദ്ദിച്ചവശനാക്കി ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ചു രക്ഷപ്പെട്ട നാലംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ.കുഞ്ഞിപ്പളളി കൊറ്റാളി സ്വദേശി കെ.പി.അഷറഫ് എന്ന കൊല മുറിയൻ അഷറഫിനെ (43)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 4 ന് രാത്രിയിലാണ് സംഭവം.കാസറഗോഡ് മാർക്കറ്റിൽ മത്സ്യ വിൽപനക്കാരനായ പുഴാതി പഴയ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ഹാഷിമിനെ (63) യാണ് സംഘം മദ്യം നൽകിമർദ്ദിച്ചവശനാക്കി ഷർട്ടിൻ്റെ പോക്കറ്റിലെയും അടിവസ്ത്രത്തിലും സൂക്ഷിച്ച 30,000 ത്തോളം രൂപ കവർന്നത്. കക്കാട് പെട്രോൾ പമ്പിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽമർദ്ദിച്ച വശനാക്കിയ ശേഷം സംഘം രക്ഷ പ്പെടുകയായിരുന്നു.ഇന്നലെ ഉച്ചയോടെ അവശനിലയിൽ വീട്ടിലെത്തിയ ഹാഷിമിനെയും കൂട്ടി ബന്ധുക്കൾ ആശുപത്രിയിലും തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകുകയുമായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് സംഘത്തിലെ ഒരാളെ പോലീസ് പിടികൂടിയത്.


Previous Post Next Post
Kasaragod Today
Kasaragod Today