കളനാട് : വീട്ടിൽ അതിക്രമിച്ച് കയറി ജനൽഗ്ലാസുകൾ അ ടിച്ചുപൊളിക്കുകയും വീട്ടമ്മയെയും മകനേയും കത്തികാ ട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതി യുവാ വിനെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു.
കളനാട് അയ്യങ്കോൽ സാബിറ മൻസിലിൽ അബ്ദുൾ ഖാദറിന്റെ ഭാര്യ കെ.മറിയത്തിന്റെ പരാതിയിലാണ് കാഞ്ഞ ങ്ങാട് അജാനൂർ ഇക്ബാൽ ഹൈസ്കൂളിന് സമീപത്തെ നൗഷാദിന്റെ പേരിൽ പോലീസ് കേസെടുത്തത്. ഞായറാഴ്ച്ച പത്തേമുക്കാലോടെയാണ് നൗഷാദ് മറിയത്തിന്റെ വീ ട്ടിലെത്തി ജനൽഗ്ലാസുകൾ അടിച്ചുതകർക്കുകയും ഭീഷ ണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തിൽ നൗഷാദിനെ തിരെ പോലീസ് കേസെടുത്തു
.