എയിംസ് പിജി എൻട്രസിൽ റാങ്ക് നേടി പരവനടുക്കം പാലിച്ചിയെടുക്കത്തെ ഡോ. ഹഫ്സ ഹനീന

 കാസർകോട് :എയിംസ് പിജി എൻട്രസിൽ റാങ്ക് നേടി ഡോ. ഹഫ്സ ഹനീന നാടിന് അഭിമാനമായി.


 ഡോക്ടർ ഹഫ്സ ഹനീന, മേൽപറമ്പ് മരവയൽ എ എച്ച് അഹമദ്, റഹ്‌മത്ത് ദമ്പതികളുടെ രണ്ടാമത്തെ മകൾ. കൊച്ചു പ്രായത്തിലെ പഠനത്തിൽ മിടുക്കിയായ ഹഫ്സ സ്‌കൂൾ പഠന കാലം തൊട്ടേ ഒരു ഡോക്ടറാവുക എന്ന സ്വപ്നം മനസ്സിൽ കൊണ്ട് നടന്നു. പത്താം ക്ലാസ്സ് വരെ പരവനടുക്കം ആലിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു പഠനം. ശേഷം തൃശൂർ പി സി തോമസ് സ്‌കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം മെഡിക്കൽ എൻട്രൻസ് പരീക്ഷയ്ക്കുള്ള പരിശീലനവും നേടി. എൻട്രൻസ് പരീക്ഷയിൽ ആദ്യ ഉദ്യമത്തിൽ പ്രവേശനം നേടാൻ സാധിച്ചില്ല. ഹഫ്സ ഹനീന ഒട്ടും നിരാശയായില്ല. പരിശ്രമത്തിലൂടെ താൻ എയിംസിൽ തന്നെ മെഡിസിന് അഡ്മിഷൻ നേടണം എന്ന തീരുമാനം ഉറച്ചതായിരുന്നു. കൂടെ എല്ലാ പിന്തുണയുമായി മാതാ പിതാക്കളുയുണ്ടായിരുന്നു,

രണ്ടാമതും പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തത് പാലാ ബ്രില്ല്യൻറിൽ നിന്നും ഒരു വർഷം പരിശീലനം നേടിയായിരുന്നു. ഹഫ്സയുടെ ആഗ്രഹം പോലെ തന്നെ രണ്ടാമത്തെ പരിശ്രമത്തിൽ AIIMS അഖിലേന്ത്യ തലത്തിൽ നടത്തിയ പരീക്ഷയിൽ 932 റാങ്കും മെറിറ്റ് അടിസ്ഥാനത്തിൽ 171 റാങ്ക് നേടി. ഒറീസയിലെ ഭുവനേശ്വേർ എയിംസ് സ്ഥാപനത്തിൽ 2015 ൽ പഠനം ആരംഭിച്ചു ഹഫ്സ ഹനീന 2020 വർഷത്തിൽ എംബിബിഎസും, ഹൗസ്‌സർജൻസിയും വിജയകരമായി പൂർത്തിയാക്കി അഭിമാനകരമായ നേട്ടം കൈവരിച്ചു.      


എംബിബിഎസ്‌ പൂർത്തിയാക്കിയ ഡോക്ടർ ഹഫ്സ ഹനീനയുടെ ആഗ്രഹം പിജി കൂടി പൂർത്തിയാക്കി നല്ലൊരു സ്പെഷ്യലിസ്റ്റ് ഡോക്ടറാവണമെന്നാണ്. പിന്നീട് പിജി എൻട്രൻസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് നടത്തി. ഇപ്പോൾ നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 1699 റാങ്ക് നേടി പീഡിയാട്രീക് വിഭാഗം പഠിക്കുവാൻ ഡോക്ടർ ഹഫ്സ ഹനീന യോഗ്യത നേടിയിരിക്കുകയാണ്. പഠന കേന്ദ്രം ഇതുവരെ അറിവായിട്ടില്ലെങ്കിലും അതിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. റബ്ബിൻറെ അനുഗ്രഹങ്ങൾക്ക് ഡോക്ടർ ഹഫ്സ ഹനീന നന്ദി പറയുന്നു. തൻറെ പരിശ്രമങ്ങൾ വിജയത്തിലെത്തുവാൻ താങ്ങായി, തണലായി മാതാപിതാക്കൾ എന്നും കൂടെയുണ്ടായിരുന്നു. തൻറെ സ്വപ്നങ്ങൾക്ക് ചിറക് വിടർത്തി പറക്കുവാൻ സഹായിച്ചത് അവരാണ്. അത് തന്നെയാണ് തൻറെ സൗഭാഗ്യമെന്ന് ഡോക്ടർ അവകാശപ്പെടുന്നു.


കുടുംബം: പിതാവ് അജ്‌മാൻ വെൽഫിറ്റ് ഇൻറർനാഷണൽ കമ്പനിയിൽ അഡ്മിൻ മാനേജറായി ജോലി ചെയ്യുന്ന അഹമദ് എ എച്ച്, മാതാവ് പരവനടുക്കം അയ്യൂബ് മാഷിൻറെ സഹോദരി റഹ്‌മത്ത്. സഹോദരങ്ങൾ ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഖദീജ തമീമ, പാലാ ബ്രില്ല്യൻറിൽ പഠിക്കുന്ന അയിഷ സഹീറ. ഇപ്പോൾ പരവനടുക്കം പാലിച്ചിയടുക്കത്ത് താമസം. 


കോടികൾ മുടക്കി എംബിബിഎസ്‌, പിജി പഠിച്ച് വരുന്നവരിൽ നിന്നും വ്യത്യസ്തമാണ് ഡോ. ഹഫ്സ ഹനീന 

നൂറുൽ ഹുദാ മദ്രസ പാലിച്ചടുക്കും പൂർവ വിദ്യാർത്ഥിനിയാണ്,

നൂർ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡൻറ് അർഷാദ് പാലിച്ചടുക്കും അഭിനന്ദനം രേഖപ്പെടുത്തി,

ജിംഖാന മേൽപറമ്പ് അംഗമായ അഹമദ് എ എച്ചിൻറെ മകളാണ് ഡോ


. ഹഫ്സ ഹനീന

Previous Post Next Post
Kasaragod Today
Kasaragod Today