കാസർകോട്:കാസർകോട് ഫോർട്ട്റോഡിലെ പരേതരായ എ.എം ബഷീർ സാറാബി എന്നിവരുടെ മകൻ മാങ്ങാട് ബഷീർ മൻസിലിലെ അഡ്വ. എ എം സാഹിദ് (69) ഹൃദയസ്തംഭനമൂലം നിര്യാതനായി.കഴിഞ്ഞ കുറച്ച് വർഷമായി ദുബൈയിലായിരുന്നു ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.
ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് മേൽപറമ്പിലെ എം.എ മുഹമ്മദ് കുഞ്ഞിയുടെ മകൾ സൈബുന്നിസയാണ് ഭാര്യ. മക്കൾ നിലോഫർ ഷബ്നം,അഹ്മദ് ഷാൻഫർ (ദുബൈ) മരുമക്കൾ ഷാനിദ് കമ്മാടം (സൗദി അറേബ്യ) റുഖയ്യ റിസ തളങ്കര സഹോദരങ്ങൾ എഎം ഷമീമ,പരേതനായ എ.എം സത്താർ,എ.എം സൈബുന്നിസ്സ (കാസർകോട് നഗരസഭ മുൻ കൗൺസിലർ)എ.എം അഷ്ഫാഖ്.
ഖബറടക്കം ഉച്ചയ്ക്ക് ഒരു മണിക്ക് മാങ്ങാട് ഖിളർ ജുമാമസ്ജിദ് അങ്കണത്തി
ൽ.