ഉപ്പള: ബേരിൽ ബന്ധുവിന്റെ കൂടെ നടന്നു പോവുക യായിരുന്ന 12കാരിയെ ഓമ്നി വാനിൽ തട്ടിക്കൊണ്ട് പോ കാൻ ശ്രമം. സംഭവുമായി ബന്ധപ്പെട്ട് കുമ്പള പൊലീസ് മു ന്ന് പേരെ ചോദ്യം ചെയ്തു. ശനിയാഴ്ച്ച വൈകിട്ട് ബേക്കർ കാന റോഡിൽ പെൺകുട്ടി ബന്ധുവായ ഒരു സ്ത്രീയുടെ കൂടെ നടന്നു പോകുമ്പോൾ പിറകിൽ നിന്നെത്തിയ ഓമ്നി വാൻ ഇവർക്ക് സമീപം നിർത്തുകയും പെൺകുട്ടിയുടെ കൈ പിടിച്ച് വലിച്ച് വാനിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്യുക യായിരുന്നുവത്.
അതിനിടെ സത്രീ ബഹളം വെക്കുകയും പെൺ കുട്ടിയെ വാനിൽ നിന്ന് വലിച്ചിറക്കുകയുമായിരുന്നു. കുമ്പള പൊലീ സിന് നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓമ്നി വാൻ കസ്റ്റഡിയിലെടുത്തു. വാനിൽ ഉണ്ടായിരുന്ന ര ണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയും വാൻ ഡ വറായ കാസർകോട് സ്വദേശിയെയും കസ്റ്റഡിലെടുത്ത് ചോ ദ്യം ചെയ്ത് വിട്ടയച്ചു. സംഭവം സംബന്ധിച്ച് ഊർജ്ജിതമാ യി അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു
.