സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കൈ തല്ലിയൊടിച്ചതായി യുവതിയുടെ പരാതി

 ചട്ട്ഞ്ചാൽ :സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ കൈ ഭര്‍ത്താവ് തല്ലിയൊടിചെന്ന് ,കോളിയടുക്കം സ്വദേശിനി മൈമൂനയാണ് ആക്രമണത്തിന് ഇരയായതായി പരാതി,


സംഭവത്തില്‍ ഭര്‍ത്താവ് മുഹമ്മദ് ബഷീറിനെതിരെ മൈമൂന പോലീസില്‍ പരാതി നല്‍കി.


കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വാക്കു തര്‍ക്കത്തിനിടെ ബഷീര്‍ പാനെടുത്ത് മൈമൂനയുടെ തലയ്‌ക്ക് അടിയ്‌ക്കാന്‍ തുനിഞ്ഞപ്പോള്‍ കൈകൊണ്ട് തടുത്തു. തുടര്‍ന്ന് കയ്യില്‍ മുറിവുണ്ടായി. ഇത് നോക്കുന്നതിനിടെ അടുപ്പിന് സമീപത്തുനിന്നും വലിയ വിറകുകൊള്ളിയെടുത്ത് ബഷീര്‍ മൈമൂനയുടെ കൈക്ക് അടിക്കുകയായിരുന്നു. മൂന്ന് തവണ ബഷീര്‍ കയ്യില്‍ അടിച്ചതായി മൈമൂനയുടെ പരാതിയിൽ പറയുന്നു,


അഞ്ച് വര്‍ഷം മുന്‍പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.

സ്ത്രീധനം പോരെന്ന് പറഞ്ഞാണ് ശാരീരിക പീഡനമെന്ന് മൈമൂന പറ


യുന്നു,

Previous Post Next Post
Kasaragod Today
Kasaragod Today