കാഞ്ഞങ്ങാട് : കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ ഇന്ദിര ആവാസ് യോജന (ഐഏവൈ) ഭവന പദ്ധതിയിൽ ചിലവഴിക്കാതെ കിടക്കുന്നത് 126 കോടി രൂപ. ഐഏവൈ ഭവന പദ്ധതിയിൽ വീടിന് അപേക്ഷിക്കുന്നവർക്ക് കേന്ദ്ര വിഹിതവും ത്രിതല പഞ്ചായത്തുകളുടെ വിഹിതവും ചേർത്ത് ഒരുലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്തുകൾ നൽകിയിരുന്നത്.
സംസ്ഥാന സർക്കാർ ലൈഫ് മിഷൻ ആരംഭിച്ചതോടെ ഐഏവൈ ഗുണഭോക്താക്കൾ ഇല്ലാതായി. ഇതോടെയാണ് 126.70 കോടി രൂപ കെട്ടിക്കിടക്കുന്നത്. ബാങ്കിൽ നിന്ന് പിൻവലിച്ച തുക പ്രധാനമന്ത്രി ആവാസ് യോജന (പിഎംഏവൈ പദ്ധതി) പ്രകാരമുള്ള വീടുകൾ, ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീടുകൾ എന്നിവയ്ക്ക് ചിലവഴിക്കാൻ സർക്കാർ നിർദ്ദേശിച്ചിോരുന്നു. എന്നാൽ സാമ്പത്തിക വർഷം പൂർത്തിയായിട്ടും ഇൗ വിഹിതം പൂർണ്ണമായും ചിലവഴിക്കാനായിട്ടില്ല.