കോഴിക്കോട്: ആര്‍.എസ്.എസിനോട് സഹകരിക്കുന്നത് ലീഗ് നയമല്ലെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. കെ.എന്‍.എ ഖാദറിനെതിരെ നടപടി വേണമോയെന്ന കാര്യം വിശദീകരണം കേട്ടശേഷം തീരുമാനിക്കും.
സാദിഖലി തങ്ങള്‍ നടത്തുന്നത് മതസൗഹാര്‍ദ പരിപാടിയാണ് ഇതില്‍ ആര്‍എസ്‌എസുകാരെ വിളിക്കാറില്ലെന്നും പി എം എ സലാം മീഡിയവണിനോട് പറഞ്ഞു.
എം.എം മണിക്കെതിരെയുള്ള പി.കെ ബഷീറിന്റെ പ്രസംഗം ശ്രദ്ധയില്‍പെട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു. ഒരു പരിപാടിക്ക് ക്ഷണിച്ചാല്‍ അതിനെക്കുറിച്ച് മനസിലാക്കണം. കെ.എന്‍.എ ഖാദര്‍ നല്‍കിയ വിശദീകരണത്തിലും ആക്ഷേപമുണ്ട്. ആര്‍.എസ്.എസിനെക്കുറിച്ച് മുസ് ലിം ലീഗിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യയുടെ സമാധാനം കെടുത്താന്‍ ശ്രമിക്കുന്നവരാണവര്‍, ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു. ആര്‍.എസ്.എസുമായി ഒരുനിലക്കും സഹകരിക്കാന്‍ പാടില്ലെന്ന പഴയ നിലപാടില്‍ ഒരുമാറ്റവുമില്ലെന്നും പി.എം.എ സലാം പറഞ്ഞു.
അതേസമയം കെഎന്‍എ ഖാദര്‍, ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ മുസ്‌ലിം ലീഗ് നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചുവെങ്കിലും, ഖാദറിനെതിരെ കടുത്ത നടപടിയുണ്ടായേക്കില്ല. സാംസ്കാരിക പരിപാടി എന്ന നിലക്കാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന നിലപാടിലാണ് കെഎന്‍എ ഖാദര്‍ . ഇത് പരിഗണിച്ച്, ജാഗ്രതക്കുറവ് എന്ന താക്കീതില്‍ നടപടി ഒതുക്കാനാണ് ലീഗ് നേതൃത്വത്തില്‍ ഇപ്പോഴുള്ള ആലോചന.
കറുപ്പ് കണ്ടാല്‍ പേടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന കമ്മിറ്റിയില്‍ ചെല്ലുമ്ബോള്‍ എം.എം മണിയെ കണ്ടാല്‍ എന്തുചെയ്യുമെന്നായിരുന്നു പി കെ ബഷീറിന്റെ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വയനാട്ടിലെ കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച മുസ്‍ലിം ലീഗ് പ്രവര്‍ത്തക കണ്‍വെന്‍ഷനിലായിരുന്നു ഏറനാട് എം.എല്‍.എ പി.കെ ബഷീറിന്റെ വിവാദ പരാ
മര്‍ശം.