മേൽപറമ്പ് :കീഴൂര്‍ ഗവ: ഫിഷറീസ് യു.പി സ്‌കൂളില്‍ പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചു. നൂറ് വര്‍ഷത്തിലധികം പഴക്കമുളള ഈ പൊതുവിദ്യാലയത്തില്‍ പിടിഎ മുന്‍കൈയെടുത്താണ് പുതുതായി പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചത്. നാട്ടുകാരുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ആരംഭിച്ച പ്രീ പ്രൈമറി പ്രവേശനോത്സവത്തിന്റെയും ക്ലാസ് മുറിയുടെയും ഉദ്ഘാടനം ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബുബക്കര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ജി.രാജേഷ് അധ്യക്ഷനായി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ ഗംഗാധരന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കുട്ടികള്‍ക്കാവശ്യമായ കസേര, കുട, മേശ, ബാഗ് എന്നിവ സംഘമിത്ര യുഎഇ, റൂബി ഡ്രൈവിംഗ് സ്‌കൂള്‍ കാസര്‍കോട്, യൂത്ത് കോണ്‍ഗ്രസ് കീഴൂര്‍ യൂണിറ്റ്, എംഎസ്എഫ് കീഴൂര്‍ യൂണിറ്റ് എന്നിവരാണ് സംഭവനയായി നല്‍കിയത്. കീഴൂര്‍ കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികരായ കണ്ണന്‍ കാരണവര്‍, കുപ്പ കാരണവര്‍, ക്ഷേത്ര ഭരണസമിതി സെക്രട്ടറി ശ്രീനിവാസന്‍, സ്‌കൂള്‍ എസ്എംസി ചെയര്‍മാന്‍ അബ്ദുള്‍ മനാഫ്, അംഗങ്ങളായ ഹനീഫ കോളിയടുക്കം, കെ.എസ് സാലി കീഴൂര്‍, ഗിരീശന്‍, മദര്‍ പിടിഎ പ്രസിഡന്റ് ഫസീല സലാം, പിടിഎ വൈസ് പ്രസിഡന്റ് എം.അമീര്‍, മുന്‍ പിടിഎ പ്രസിഡന്റ് അബ്ദുള്‍ റസാഖ് കല്ലട്ര, ബിആര്‍സി കോര്‍ഡിനേറ്റര്‍ സുധീഷ്, ഒഎസ്എ ഭാരവാഹി സുധാകരന്‍, നീലകണ്ഠന്‍, ജലീല്‍ കോയ എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ കെ.ഐ ശ്രീവത്സന്‍ സ്വാഗതവും സീനിയര്‍ അദ്ധ്യാപകന്‍ എം.നിസാര്‍ നന്ദിയും പറഞ്ഞു.
നൂറ് വര്‍ഷത്തിലധികം പഴക്കമുളള കീഴൂര്‍ ഗവ, യു.പി സ്‌കൂളില്‍ പ്രൈമറി ക്ലാസ് ആരംഭിച്ചു
mynews
0