പെര്‍ളയില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 കാസര്‍കോട്: പെര്‍ള കണ്ണാടിക്കാനത്ത് ദമ്പതികളെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള കണ്ണാടിക്കാന സര്‍പ്പമലയിലെ വസന്ത, ഭാര്യ ശരണ്യ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.


ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍ളയിലാണ് ദമ്പതികളെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെര്‍ള കണടിക്കാന സര്‍പ്പമലയിലെ വസന്ത, ഭാര്യ ശരണ്യ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. രണ്ട് വര്‍ഷം മുമ്പാണ് ഒരേ സമുദായത്തില്‍പ്പെട്ട ഇരുവരും പ്രണയിച്ച് വിവാഹിതരായത്. ദമ്പതികള്‍ മാത്രമായിരുന്നു വീട്ടില്‍ താമസിച്ചു വന്നത്. വെള്ളിയാഴ്ച രാവിലെ മുതല്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. ഇവരെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് രാത്രി സമീപവാസികള്‍ തിരച്ചില്‍ നടത്തിയതോടെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബദിയഡുക്ക പൊലീസ് രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ വിദഗ്ദ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി


.

Previous Post Next Post
Kasaragod Today
Kasaragod Today