ആർഎസ്എസിന് വേണ്ടി പോപുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്യുന്നു വെന്ന്,തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

 തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വസതിയിലേക്ക് നടത്തിയ പോപ്പുലര്‍ ഫ്രണ്ടിന്റെ മാര്‍ച്ചില്‍ സംഘര്‍ഷം.


മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാഖ്യത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.


ഇടതുപക്ഷ സര്‍ക്കാര്‍ ആര്‍ എസ്‌എസിന്റെ തിരക്കഥയ്ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നവെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്ഷേപം. വിവേചനത്തോടെയുള്ള നടപടിയാണ് പൊലീസ് പലപ്പോഴും സ്വീകരിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി പോപ്പുലര്‍ ഫ്രണ്ട് എത്തിയത്. 1500 ഓളം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.


ദേവസ്വം ബോര്‍ഡ് ജംഗ്‌ഷനില്‍ മുന്നില്‍ ബാരിക്കേഡുകള്‍ വച്ച്‌ പൊലീസ് മാര്‍ച്ച്‌ തടഞ്ഞിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പക്ഷെ പ്രവര്‍ത്തകര്‍ പിന്തിരിഞ് പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗി


ച്ചു.

Previous Post Next Post
Kasaragod Today
Kasaragod Today