സിദ്ദിഖ് വധം: അന്വേഷണം മൂന്ന് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു,കൃത്യം നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു,രണ്ട് പേർ കൂടി കസ്റ്റഡിയിൽ

 കാസർകോട് :പുത്തിഗെ മുഗു റോഡിലെ അബൂബക്കര്‍ സിദ്ദിഖി(32)നെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടാന്‍ മൂന്ന് സംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിച്ചു


കൊലക്ക് ശേഷം പ്രതികള്‍ ആദ്യം കടന്നത് കര്ണാടകയിലേക്കാണ് മടിക്കേരിയിലെ രഹസ്യ കേന്ദ്രത്തിലേക്കാണ് പ്രതികള്‍ ആദ്യം കടന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇവിടെ നിന്നും വേര്‍പിരിഞ്ഞ സംഘം ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് കടന്നതായാണ് സൂചന.


 മുഖ്യ പ്രതിയായ ഒരാള്‍ വിദേശത്തേക്ക് കടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യത ഉള്ളതിനാല്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ കേരള പൊലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം ഒരാളെ ബംഗളൂരു വിമാനത്താവളത്തില്‍ വെച്ചു പിടികൂടി,

വിദേശത്തേക്ക് കടന്ന പ്രതിയെ വിട്ടു കിട്ടാനായി റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കുമെന്ന് പോലീസ് 


യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച വീട് ഇന്ന് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. രക്ത കറയും മറ്റു തെളിവുകളും ഫോറന്‍സിക് വിഭാഗം ശേഖരിച്ചിട്ടുണ്ട്.


മഞ്ചേശ്വരം സ്വദേശിയായ ഒരാള് നല്കിയ ക്വട്ടേഷന് പ്രകാരമാണ് പൈവളിഗയിലെ സംഘം, അബൂബക്കര് സിദ്ധീഖ് അടക്കമുള്ളവരെ തട്ടിക്കൊണ്ട് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്.


പൈവളിഗ സ്വദേശിയായ ഒരാളുടെ ഉടമസ്ഥതയില് ഉള്ള ഒഴിഞ്ഞ് കിടക്കുന്ന വീടിലാണ് സംഭവം,

ഇദ്ദേഹത്തിന് കുറ്റകൃത്യത്തില് പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്.കേസില് അന്വേഷണ സംഘം ഇന്നലെ രണ്ട് പേരെക്കൂടി കസ്റ്റഡിയില് എടുത്തു. സിദീഖിനെ ആശുപത്രിയില് എത്തിച്ച്‌ കടന്ന് കളഞ്ഞവരാണ് പിടിയിലായത്. ഇവര് ഉപയോഗിച്ച മൂന്ന് വാഹനങ്ങളും കണ്ടെത്തി


യിട്ടുണ്ട്.

Previous Post Next Post
Kasaragod Today
Kasaragod Today