കൊച്ചി: തൃക്കാക്കരയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ യുഡിഎഫിന്റെ തേരോട്ടം. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് 11,000ത്തിലധികം ലീഡ് നേടി മികച്ച മുന്നറ്റമാണ് നടത്തുന്ന്.
വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഉമയാണ് മുന്നിട്ടു നില്‍ക്കുന്നത്.
ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 21 ബൂത്തികളിലും ഉമ തോമസ് മുന്നിലെത്തി. ഉമ തോമസിന് 2453 വോട്ടിന്റെ ലീഡ്. പി ടി തോമസിന് 2021ല്‍ ലഭിച്ചതിനേക്കാള്‍ ലീഡാണ് കിട്ടിയത്.
രണ്ടാം റൗണ്ടില്‍ ലീഡ് നില 5000 ന് മുകളിലേക്കെത്തി. തുടര്‍ന്ന് പടിപടിയായി ലീഡ് ഉയര്‍ത്തുകയായിരുന്നു.
പി ടി തോമസിന് ലഭിച്ചതിനേക്കാള്‍ ഇരട്ടി വോട്ട് നേടിയാണ് ഉമാ തോമസ് മുന്നേറുന്നത്. തപാല്‍ വോട്ടുകളില്‍ ഉമാ തോമസ് ഒരു വോട്ടിന്റെ ലീഡാണ് നേടിയത്. ഉമ തോമസിന് മൂന്നും എല്‍ഡിഎഫിന്റെ ജോ ജോസഫിനും ബിജെപിയുടെ എ എന്‍ രാധാകൃഷ്ണനും രണ്ടു വോട്ടു വീതവും ലഭിച്ചു. മൂന്ന് വോട്ട് അസാധുവുമായി.
എറണാകുളം മഹാരാജാസ് കോളജില്‍ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടെണ്ണാന്‍ 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ പുതിയ ജനപ്രതിനിധി ആരെന്ന് വ്യക്തമാകും.
239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍മാരാണ് ചൊവ്വാഴ്ച ജനഹിതം രേഖപ്പെടുത്തിയത്. യുഡിഎഫിനായി ഉമ തോമസ്, എല്‍ഡിഎഫിനായി ഡോ. ജോ ജോസഫ്, എന്‍ഡിഎയുടെ എഎന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. പി ടി തോമസിന്റെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വേ
ണ്ടി വന്നത്