കാസര്‍കോട്: മിന്‍പിടുത്ത ബോട്ടുകള്‍ക്കുള്ള മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം നാളെ അര്‍ധരാത്രി മുതല്‍. 52 ദിവസത്തെ നിരോധനം ജൂലായ് 31ന് അര്‍ധരാത്രി അവസാനിക്കും. ജില്ലയില്‍ 200 വോളം മീന്‍പിടുത്ത ബോട്ടുകള്‍ ഉണ്ടെന്നാണ് കണക്ക്. ട്രോളിംഗ് കാലം തീരുംവരെ ഈ ബോട്ടുകളിലെ നൂറുകണക്കിന് തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലെടുക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കും ഇനി വറുതിയുടെ നാളുകള്‍. നാളെ അര്‍ധരാത്രി നിരോധനം നിലവില്‍ വരുന്നത് കണക്കിലെടുത്ത് ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിലെല്ലാം ബോട്ടുകള്‍ കരയിലേക്ക് കയറ്റിക്കഴിഞ്ഞു. ട്രോളിംഗ് നിരോധനം അവസാനിച്ച് വീണ്ടും ബോട്ടുകള്‍ കടലിലേക്ക് ഇറങ്ങുമ്പോള്‍ ചാകരയുമായി കടലമ്മ കനിയുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ.
ട്രോളിംഗ് നിരോധനം നാളെ അര്‍ധരാത്രി മുതല്‍
mynews
0