കമ്പിയും സിമന്റും മോഷ്‌ടിച്ച കടത്തിയ കേസിലെ പ്രതി അറസ്റ്റില്‍

 കാസര്‍കോട്‌: ബേഡകത്തും രാജപുരത്തും ഹാര്‍ഡ്‌വെയര്‍ നിന്നു കമ്പിയും സിമന്റും മോഷ്‌ടിച്ച കടത്തിയ കേസിലെ പ്രതി വീണ്ടും അറസ്റ്റില്‍. ഇടുക്കി, തൊടുപുഴ, കരിങ്കുന്നത്തെ ശ്രീജിത്തി(42) നെയാണ്‌ മട്ടന്നൂര്‍ പൊലീസ്‌ തൊടുപുഴയിലെത്തി അറസ്റ്റു ചെയ്‌തത്‌. 2013ല്‍ കണ്ണൂര്‍, ചാലോട്ടെ ഒരു ഹാര്‍ഡ്‌വെയര്‍ കടയില്‍ നിന്നു കമ്പിയും സിമന്റും കവര്‍ച്ച ചെയ്‌ത്‌ മറിച്ചു വിറ്റ കേസിലെ പിടികിട്ടാപുള്ളിയാണ്‌ ശ്രീജിത്ത്‌. ലോറി ഡ്രൈവറാണ്‌ ഇയാള്‍. ഇയാള്‍ ലോഡുമായി എത്തുന്ന സ്ഥലങ്ങളിലെ കടകള്‍ നിരീക്ഷിക്കുകയും രാത്രിയില്‍ കൂട്ടാളികള്‍ക്കൊപ്പം എത്തി മോഷണം നടത്തുകയുമാണ്‌ ഇയാളുടെ രീതിയെന്നും പൊലീസ്‌ പറഞ്ഞു. നേരത്തെ കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരെ സമാന കേസുകള്‍ ഉണ്ടായിരുന്നു -പൊലീസ്‌ വ്യക്തമാക്കി


Previous Post Next Post
Kasaragod Today
Kasaragod Today