കാഞ്ഞങ്ങാട് : രാജപുരം സ്വദേശിയായ യുവാവ് ബംഗളൂരുവില്‍ കുത്തേറ്റു മരിച്ചു. പൈനിക്കരയിലെ സനു തോംസണ്‍ ( 30 ) ആണ് മരിച്ചത്. ഇന്നലെ രാത്രി മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. ഇന്ന് രാവിലെയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
വിവരമറിഞ്ഞയുടന്‍ ബന്ധുക്കള്‍ ബംഗളൂരുവിലേക്ക് തിരിച്ചു. ഒരു കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു സനു. കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല. ആളുമാറി അക്രമം നടത്തിയതാണെന്നും സൂചനയുണ്ട്.
.